Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സാംസങ് ഗാലക്‌സി എസ്22 സീരീസ് മുന്‍കൂര്‍ ബുക്കിങ് ഫെബ്രുവരി 23 മുതല്‍; ഓഫറുകള്‍ അറിയാം

സാംസങ് ഏറ്റവും പുതിയതായി അവതരിപ്പിച്ച ഗാലക്‌സി എസ് 22 സീരീസ് ഫോണുകളുടെ പ്രീബുക്കിങ് തീയ്യതിയും ഓഫറുകളും പ്രഖ്യാപിച്ചു. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 10 വരെ ഫോണുകള്‍ബുക്ക് ചെയ്യാം. മുന്‍കൂര്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കെല്ലാം ഗാലക്‌സി വാച്ച് 4, ഗാലക്‌സി ബഡ്‌സ് 4, കാഷ്ബാക്ക് എന്നിവ ഉള്‍പ്പടെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഗാലക്‌സി എസ് 22, ഗാലക്‌സി എസ്22 പ്ലസ്, ഗാലക്‌സി എസ്22 അള്‍ട്ര എന്നിവയാണ് ഗാലക്‌സി എസ് 22 പരമ്പരയിലുള്ളത്. മാര്‍ച്ച് 11 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.

ഓഫറുകള്‍ ഇവയാണ്

ഗാലക്‌സി എസ്22 അള്‍ട്ര ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് 26999 രൂപ വിലയുള്ള ഗാലക്‌സി വാച്ച് വെറും 2999 രൂപയ്ക്ക് ലഭിക്കും. ഗാലക്‌സി എസ് 22 പ്ലസും ഗാലക്‌സി എസ്22 ഉം വാങ്ങുന്നവര്‍ക്ക് 11999 രൂപ വിലയുള്ള ഗാലക്‌സി ബഡ്‌സ്2 999 രൂപയ്ക്ക് ലഭിക്കും.

ഗാലക്‌സി എസ്, ഗാലക്‌സി എസ് നോട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗാലക്‌സി എസ്22 ഫോണുകളിലേക്ക് മാറുമ്പോള്‍ 8000 രൂപയുടെ ഇളവ്് ലഭിക്കും. മറ്റ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 5000 രൂപയുടെ ബോണസും ലഭിക്കും. സാംസങ് ഫിനാന്‍സ് പ്ലസ് വഴി ഗാലക്‌സി എസ്22 ഫോണ്‍ വാങ്ങുന്നവര്‍ക്ക് 5000 രൂപ കാഷ്ബാക്ക് ലഭിക്കും.

ഫോണുകളുടെ നിരക്കുകള്‍

ഗാലക്‌സി എസ്22

8ജിബി / 128ജിബി – 72999 രൂപ
8ജിബി / 256 ജിബി – 72999 രൂപ

ഗാലക്‌സി എസ് 22+

8 ജിബി / 128 ജിബി – 84,999 രൂപ
8 ജിബി / 256 ജിബി – 88,999 രൂപ

ഗാലക്‌സി എസ് 22 അള്‍ട്ര

12ജിബി / 256 ജിബി – 1,09,999
12 ജിബി/ 512ജിബി – 1,18,999

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...