Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കൊറോണ കാലത്തും ഭക്ഷ്യ സ്വയംപര്യാപ്തതയിൽ ഇന്ത്യ

ന്യൂ ഡെൽഹി: കൊറോണ കാലത്തും ലോകത്തിന് മുന്നിൽ അത്ഭുതമായി വീണ്ടും ഇന്ത്യ. ഭക്ഷ്യ സ്വയംപര്യാപ്തതയിൽ ഈ കാലത്ത് ഇന്ത്യ നേടിയത് അത്ഭുതകരമായ വളർച്ചയെന്ന് റിപ്പോർട്ട്. ഉൽപ്പാദനം ഇരട്ടിയായതോടെ സർക്കാർ സംഭരണശാലകളെല്ലാം സീസണിൽ നിറഞ്ഞിരിക്കുകയാണ്. ഒപ്പം കയറ്റുമതിയിലും വൻ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പൊതുവിതരണ സമ്പ്രദായത്തിലൂടെ അരിയും ഗോതമ്പുമാണ് സർക്കാർ എല്ലായിടത്തും എത്തിച്ചതെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും ധാന്യങ്ങൾ പരമാവധി എത്തിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കരുതൽ ശേഖരവും ഇത്തവണ സർവ്വകാല നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ധാന്യങ്ങളുടെ റെക്കോഡ് സംഭരണമാണ് നടന്നിരിക്കുന്നത്. ഒപ്പം വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും വർദ്ധിച്ചു.

കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് രാജ്യത്തെ 85 കോടിയിലേറെ ജനങ്ങൾക്ക് 5 കിലോ അരിവീതം പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ അധികമായി നൽകിയിട്ടും ധാന്യ ലഭ്യതയിൽ കുറവുവന്നിട്ടില്ല. ഒപ്പം ഇത്തവണ ഉത്പ്പാദനം വർദ്ധിച്ചതും കേന്ദ്രസർക്കാറിന്റെ നയങ്ങളുടെ ഫലമാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...