Vismaya News
Connect with us

Hi, what are you looking for?

NEWS

‘മുസ്‌ലിം ലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായി’; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ ഇടതുമുന്നണി പ്രവേശനം ഉറപ്പായെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞത് സി പി എമ്മിന്റെ വ്യക്‌തമായ നിലപാട് കൂടിയാണ്. സി പി എമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും നയത്തിൽ പ്രതിഫലിക്കുന്നത് ഇന്ത്യാ വിരുദ്ധതയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

എല്‍ ഡി എഫിന്റെ മുന്നണി വിപുലീകരണം സൂചിപ്പിച്ച ഇപി ജയരാജന്റെ പരാമര്‍ശത്തില്‍ സി പി എം-സി പി ഐ നേതാക്കള്‍ പരസ്‌പരം കൊമ്പു കോര്‍ത്തിരുന്നു. പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് പരസ്‌പരം പറയുകയാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും.

മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ കാനം പ്രകടിപ്പിച്ചത് വ്യക്‌തിപരമായ അഭിപ്രായം മാത്രമാണെന്ന് ഇ പി ജയരാജന്‍ തിരിച്ചടിക്കുകയായിരുന്നു. എല്‍ ഡി എഫ് വിപുലീകരണം പരിഗണനയിലില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാക്കളെ പ്രശംസിച്ചുള്ള ഇപി ജയരാജന്റെ പരാമര്‍ശത്തെ സിപിഐ തള്ളി. പികെ കുഞ്ഞാലിക്കുട്ടിയെ ഇപി ജയരാജന്‍ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കാനം തിരിച്ചടിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...