Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വർഷം ഡിസംബറിൽ ആദ്യ കപ്പൽ എത്തും’; അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വർഷം ഡിസംബറിൽ ആദ്യ കപ്പൽ എത്തുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു.

വരുന്ന മൺസൂൺ കാലത്ത് കടൽ പ്രക്ഷുബ്ധമല്ലാത്ത മുഴുവൻ സമയങ്ങളിലും ബ്രേക്ക് വാൾ നിർമാണം തുടരും. നിലവിൽ 18 ബാർജുകൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ പാതയിലെ ജംഗ്ഷൻ വികസനം ഡെപ്പോസിറ്റ് വർക്കായി നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്തു പൂർത്തിയാക്കും. ഇതിന്റെ ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുന്നു. റെയിൽവേ ലൈനിന്റെ ഡി പി ആറിനും അംഗീകാരമായി.

പുതിയ എട്ട് മൈനുകളിൽ നിന്നു കല്ല് ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തുറമുഖ അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി 26 ഹെക്ടർ ഭൂമിക്ക് പാഡി-വെറ്റ്ലാൻഡ് ക്ലിയറൻസ് ലഭിച്ചു. തുറമുഖത്തിന്റെ അനുബന്ധ വ്യവസായ സംരംഭങ്ങൾക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ശ്രീലങ്കയിലെ പുതിയ സാഹചര്യങ്ങൾ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ കൂടുതൽ ബലപ്പെടുത്തുന്നുണ്ട്. ഇതുകൂടി പരിഗണിച്ച് തുറമുഖ നിർമാണം ദ്രുതഗതിയിലെത്തിക്കാൻ തീവ്രശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...