Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്ററായി ഇന്ത്യൻ വംശജനായ 12 വയസുകാരൻ

ഹംഗറി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്റർ നേട്ടവുമായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര എന്ന 12 വയസുകാരൻ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെൻറിലാണ് അവിശ്വസനീയമായ നേട്ടം കൈവരിച്ചത്. ന്യൂ ജേഴ്സിയിൽ നിന്നുള്ള അഭിമന്യു 12 വയസും 4 നാലുമാസവും 25 ദിവസവും പ്രായവുമുള്ളപ്പോഴാണ് തിളക്കമാർന്ന നേട്ടം തൻറെ പേരിലാക്കിയത്. 19 വർഷമായി സെർജി കർജാകിൻസിൻറെ പേരിലായിരുന്ന റെക്കോർഡാണ് അഭിമന്യു മിശ്ര തൻറെ പേരിലാക്കിയത്.

2002 ഓഗസ്റ്റ് 12നായിരുന്നു സെർജി കർജാകിൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററെന്ന പദവി സ്വന്തമാക്കിയത്. 12 വയസും 7 മാസവുമായിരുന്നു റെക്കോർഡ് നേടുമ്പോൾ സെർജിയുടെ പ്രായം. ലോകറെക്കോർഡ് ലക്ഷ്യമിട്ട് ഏതാനും മാസങ്ങളായി തുടർച്ചയായി ചെസ് ടൂർണമെൻറുകളിൽ പങ്കെടുക്കുകയായിരുന്നു അഭിമന്യു. 2009 ഫെബ്രുവരി 5നാണ് അഭിമന്യുവിൻറെ ജനനം.

തൻറെ ആദ്യത്തേയും രണ്ടാമത്തേയും ഗ്രാൻഡ് മാസ്റ്റർ നേട്ടമാണ് അഭിമന്യു ബുഡാപെസ്റ്റിൽ കാഴ്ച വച്ചത്. മൂന്നാം ഗ്രാൻമാസ്റ്റർ നോം സ്വന്തമാക്കിയാണ് അഭിമന്യുവിൻറെ ചരിത്ര നേട്ടം. ഏപ്രിൽ മാസത്തിൽ വെസെർകെപ്സോ ടൂർണമെൻറിലും മെയ് മാസത്തിൽ ഫസ്റ്റ് സാറ്റർഡേ ടൂർണമെൻറിലുമായിരുന്നു ഈ നേട്ടം. 15കാരനായ ഗ്രാൻഡ് മാസ്റ്റർ ലിയോൺ ലൂക്ക് മെൻഡോൺക്കെയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...