Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കിറ്റെക്‌സിനെ അനുനയിപ്പിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: 3500 കോടിയുടെ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സിനെ അനുനയിപ്പിക്കാൻ സർക്കാർ. ഉപേക്ഷിച്ച പദ്ധതിയിലേക്ക് കിറ്റെക്‌സ് മടങ്ങിവരണമെന്ന് വ്യവസായമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നടന്നതെന്തെന്ന് പരിശോധിക്കും. പ്രശ്‌നത്തെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിറ്റക്‌സ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.

നിക്ഷേപ പദ്ധതിയിലേക്ക് കിറ്റെക്‌സ് തിരികെ വരണം. നാടിനു ക്ഷീണമുണ്ടാകുന്ന പ്രവൃത്തികൾ അനുവദിക്കില്ല. മിന്നൽ പരിശോധനകൾ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതീവഗൗരവമായ ഏതെങ്കിലും പരാതി, അതും പ്രഥമദൃഷ്ട്യാ തന്നെ ശരിയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടാൽ ചിലപ്പോൾ പരിശോധന വേണ്ടി വരും. അത് അത്യപൂർവ സന്ദർഭത്തിൽ മാത്രമാണ്.

അല്ലാത്ത സാഹചര്യങ്ങളിൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാട്. സർക്കാർ നിലപാട് വളരെ പോസിറ്റീവ് ആണ്. വിഷയം തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണമായിരുന്നു. നാടിനാകെ അപമാനകരമായ അവസ്ഥ ഉണ്ടാകാൻ ഇടയാക്കരുതായിരുന്നു എന്നും മന്ത്രി പറഞ്ഞു. 3500 കോടിയുടെ പദ്ധതിയുമായി കിറ്റെക്‌സ് ഇനി വന്നാലും സർക്കാർ അംഗീകരിക്കും. ഇതിനെ ട്വന്റി-20യുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. രാഷ്ട്രീയവൈരാഗ്യം തീർക്കാനുള്ള നടപടികൾ അല്ലെന്നും മന്ത്രി പറഞ്ഞു.

വിവാദങ്ങൾക്കിടെ കിഴക്കമ്പലത്തെ കിറ്റക്‌സ് സന്ദർശിക്കാൻ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെത്തി. കിറ്റെക്‌സ് ചെയർമാൻ സാബു ജേക്കബുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി. എറണാകുളം ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ ബിജു പി എബ്രഹാം, മാനേജർ ഷീബ എന്നിവരാണ് സാബു ജേക്കബുമായി ചർച്ച നടത്തിയത്. കിറ്റെക്‌സിന്റെ പരാതി കേൾക്കാനും റിപ്പോർട്ട് സമർപ്പിക്കാനുമാണ് ഉദ്യോഗസ്ഥർ എത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...