Vismaya News
Connect with us

Hi, what are you looking for?

NEWS

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി തൃണമൂൽ കോൺഗ്രസിൽ

ന്യൂഡെൽഹി: മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി ഇന്ന് തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം നാല് മണിക്ക് അഭിജിത്ത് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതായി പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കോൺഗ്രസിൻറെ ജംഗിപൂരിൽനിന്നുള്ള മുൻ എംപി കൂടിയായ അഭിജിത് കഴിഞ്ഞ ഏതാനും ആഴ്ചകളായി ടി.എം.സി നേതൃത്വവുമായി ചർച്ച നടത്തിവരികയായിരുന്നു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു.

വിവാദമായ കൊൽക്കത്തയിലെ വ്യാജ വാക്സിനേഷൻ ക്യാമ്പുമായി ബന്ധപ്പെട്ട്​ മമത ബാനർജിക്ക്​ അഭിജിത് മുഖർജി ട്വിറ്ററിൽ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. “ഐ‌.എ.എസ് ഓഫിസർ ചമഞ്ഞ്​ ദെബഞ്ചൻ ദേബ് എന്നയാൾ നടത്തിയ വ്യാജ വാക്സിനേഷൻ ക്യാമ്പിന്റെ പേരിൽ മമത ദീദിയെ വ്യക്തിപരമായി കുറ്റപ്പെടുത്തണമെങ്കിൽ, നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി തുടങ്ങിയവരുടെ എല്ലാ അഴിമതികൾക്കും മോദിയെ കുറ്റപ്പെടുത്തണം. ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിക്ക് പശ്​ചിമ ബംഗാൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല” -അഭിജിത് മുഖർജി അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച കൊൽക്കത്തയിൽ നടക്കുന്ന തൃണമൂൽ പരിപാടിയിൽ അഭിജിത്​ പാർട്ടിമാറ്റം പ്രഖ്യാപിക്കുമെന്നാണ്​ അറിയുന്നത്​. അതേസമയം, അഭിജിത്തിൻറെ സഹോദരി ശർമിഷ്ഠ മുഖർജി കോൺഗ്രസ്​ നേതൃത്വത്തിൽ സജീവമാണ്​. ഡെൽഹി ആസ്ഥാനമായാണ്​ ഇവരുടെ പ്രവർത്തനം.

മമത ബാനർജിയോടുള്ള അഭിജിത് മുഖർജിയുടെ അടുപ്പം പശ്ചിമ ബംഗാൾ കോൺഗ്രസിൽ നിലനിൽക്കുന്ന ഭിന്നത രുക്ഷമാക്കിയിരുന്നു. കോൺഗ്രസ്​ സംസഥാന അധ്യക്ഷനായ അധീർ രഞ്ജൻ ചൗധരിയും ഇക്കാര്യത്തിൽ എതിർപ്പ്​ പ്രകടിപ്പിച്ചിരുന്നു. അതിനിടെ, തൃണമൂൽ കോൺഗ്രസുമായി അടുക്കുന്നതിൻറെ ഭാഗമായി അധീറിനെ ലോക്‌സഭ കക്ഷി നേതൃസ്ഥാനത്ത്​ മാറ്റാൻ നീക്കം നടക്കുന്നുണ്ട്​. ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരായ പ്രതിരോധം കടുപ്പിക്കുന്നതിൻറെ ഭാഗമായി തൃണമൂൽ കോൺഗ്രസുമായി ബന്ധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. മമത ബാനർജിയുടെ കടുത്ത വിമർശകനായ അധീർ തുടരുമ്പോൾ സഖ്യത്തിന് തൃണമൂൽ തയ്യാറായേക്കില്ലെന്നാണ്​ കോൺഗ്രസ് വിലയിരുത്തൽ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...