Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സിക്ക ക്ലസ്റ്റർ രൂപപ്പെട്ടെന്ന് ആരോ​ഗ്യവകുപ്പ്; പ്രതിരോധത്തിന് ആക്ഷൻ പ്ലാൻ തയാറായി

തിരുവനന്തപുരം: സിക്ക രോ​ഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത സ്വകാര്യ ആശുപത്രി ഉൾക്കൊള്ളുന്ന ആനയറയിൽ മൂന്ന്കിലോമീറ്റർ പരിധിയിൽ ക്ലസ്റ്റ‍ർ രൂപപ്പെട്ടതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. ഈ മേഖലയിൽ അല്ലാതെ മറ്റിടങ്ങളിലുള്ളവർക്കും രോ​ഗബാധ സ്ഥിരീകരിച്ചതോടെ ആരോ​ഗ്യ വകുപ്പ് ആക്ഷൻപ്ലാൻ രൂപീകരിച്ചു.

കൊതുക് നി‍ർമാർജനത്തിന് മുൻതൂക്കം നൽകക്കൊണ്ടാണ് ആക്ഷൻ പ്ലാൻ തയാറാക്കിയത്.ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും. ശുചീകരണ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാനും നിർദേശം നൽകി.

രോ​ഗലക്ഷണം‌ ഉള്ളവർ എത്രയും വേ​ഗം ചികിൽസ തേടണണെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു.രോ​ഗലക്ഷണമുള്ളവർക്ക് വിളിക്കാനായി പ്രത്യേക കൺട്രോൾ റൂമും തയാറാക്കിയിട്ടുണ്ട്. രോ​ഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.അതേസമയം ജാ​ഗ്രത കൈവിടരുതെന്നാണ് നിർദേശം.അശ്രദ്ധ രോ​ഗ വ്യാപനത്തിന് കാരണമാകും

സ്വാക്രയ ആശുപത്രിയിലെ ഡോക്ടറും 10മാസം പ്രായമായ കുഞ്ഞും ഉൾപ്പെടെ 23 പേരിലാണ് നിലവിൽ സിക രോ​ഗം സ്ഥിരീകരിച്ചത്.സിക പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിലുൾപ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്. സിക്ക ബാധയിൽ മരണ നിരക്ക് കുറവാണെങ്കിലും ​ഗർഭസ്ഥ ശിശുക്കളിൽ ജനിതക വൈകല്യത്തിന് വൈറസ് ബാധ ഇടയാക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...