Vismaya News
Connect with us

Hi, what are you looking for?

GULF

ഹജ്ജിന് പോകാൻ ഈ വർഷം 60000 പേർക്ക് മാത്രമായിരിക്കും അവസരമെന്ന് സൗദി ആരോഗ്യമന്ത്രാലയം

ഹജ്ജിന് പോകാൻ ഈ വർഷം 60000 പേർക്ക് മാത്രമായിരിക്കും അവസരമെന്ന് സൗദി ആരോഗ്യമന്ത്രാലയം.45000 പേരെ വിദേശത്ത് നിന്നും 15000 പേരെ സൗദിയിൽ നിന്നും അനുവദിക്കും.വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കും അവസരം നൽകും. അതേസമയം വളരെ കുറച്ച് തീർത്ഥാടകരെ മാത്രമേ ഓരോ രാജ്യത്ത് നിന്നും അനുവദിക്കുകയുള്ളു. സൗദി അറേബ്യയുടെ പുതിയ തീരുമാനങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി മൗലാന താഹിർ അഷ്‌റഫിയുമായുള്ള ഒരു ചാനൽ ചർച്ചക്കിടെ സ്ഥിരീകരിച്ചു.കുട്ടികൾക്കും പ്രായമുള്ളവർക്കും അനുമതി നൽകിയിട്ടില്ല. ശാരീരിക അസ്വാസ്ഥ്യം ഉള്ളവർക്ക് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ആറ് മാസമായി രോഗമില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കായിരിക്കും അനുമതി.സൗദി അറേബ്യ വിദേശ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഈ മാസം 17 മുതൽ നീക്കം ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങൾക്ക് ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. ഹജ്ജ് സർവീസ് ആരംഭിക്കുന്നത് ജൂലൈ 17 മുതൽ 22 വരെയായിരിക്കും. 18 മുതൽ 60 വയസ് വരെയുള്ളവരെയാണ് ഹജ്ജിന് പോകാൻ അനുവദിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...