ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി . മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനമായത്. നിലവിലെ ഇളവുകൾക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതിനാലാണ് പുതിയ ഇളവുകൾ വേണ്ടെന്ന തീരുമാനം സർക്കാർ സ്വീകരിച്ചത്.സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും തീരുമാനമായില്ല. സിനിമാ തിയേറ്ററുകളും തുറക്കില്ല. തലസ്ഥാനമായ ചെന്നൈ ഉൾപ്പെടെ ചില ജില്ലകളിൽ കോവിഡ് കേസുകളിൽ ചെറിയ വർദ്ധനയുണ്ടായത് പരിഗണിച്ചാണ് തീരുമാനം.
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
NATIONAL
ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...
You must be logged in to post a comment Login