കരാർ ലംഘിച്ച് ചിത്രം തിയറ്ററിനൊപ്പം ഡിസ്നി പ്ലസ് യുഎസിൽ റിലീസ് ചെയ്തതിനെ തുടർന്നാണ് സ്കാർലറ്റ് നിയമനടപടി സ്വീകരിച്ചത്.ബ്ലാക്ക് വിഡോ ഒടിടി റിലീസിനെതിരേ നടി സ്കാർലെറ്റ് ജൊഹാൻസൺ നിയമനടപടി സ്വീകരിക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്കാർലറ്റും മാർവൽ സ്റ്റുഡിയോസും തമ്മിലുള്ള കരാറിൽ ചിത്രം തിയേറ്റർ റിലീസ് മാത്രമായിരിക്കുമെന്നാണ് ഉണ്ടായിരുന്നത്.മാർവൽ എന്റർട്ടെയിൻമെന്റുമായുള്ള സ്കാർലെറ്റ് ജൊഹാൻസണിന്റെ കരാർ ഡിസ്നി ലംഘിച്ചതിലൂടെ മുഴുവൻ പ്രതിഫലവും ലഭിക്കില്ലെന്ന് സ്കാർലറ്റ് നൽകിയ ഹർജിയിൽ പറയുന്നു. ബ്ലാക്ക് വിഡോസ് ഒടിടിയിൽ റിലീസ് ചെയ്യുന്നതിലൂടെ സ്ബസ്ക്രൈബേഴ്സിന്റെ എണ്ണം വർധിപ്പിക്കാനാകുമെന്ന കച്ചവട താൽപര്യംകൂടി ഡിസ്നിയ്ക്കുണ്ടെന്ന് സ്കാർലറ്റ് ആരോപിച്ചു. ഡിസ്നിയും മാർവൽ എന്റർട്ടെയിൻമെന്റുമായുള്ള കരാർ അനുസരിച്ച് ചിത്രം തിയറ്ററിൽ ആദ്യം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമിലും (ഹൈബ്രിഡ് റിലീസ്) ഒരേ സമയം ചിത്രം പ്രദർശനത്തിനെത്തി. ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അനുസരിച്ചായിരുന്നു തന്റെ പ്രതിഫലം തീരുമാനിച്ചിരുന്നതെന്ന്. ഒടിടി റിലീസിലൂടെ സ്കാർലറ്റിന് ഏകദേശം 350 കോടിയുടെ നഷ്ടമാണ് വന്നതെന്നാണ് പുതിയ റിപ്പോർട്ട് .
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
KERALA NEWS
വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങുന്നതിനെത്തി ക്യൂ നില്ക്കുമ്പോള് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...
You must be logged in to post a comment Login