Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

യാത്രക്കാരുടെ എണ്ണം കുറഞ്ഞു; ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീർഘിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ, എറണാകുളം-കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എന്നീ തീവണ്ടികളാണ് ജൂൺ ഒന്നു മുതൽ 15വരെ റദ്ദാക്കിയത്.

നേരത്തെ റദ്ദാക്കിയ ഷൊർണ്ണൂർ-തിരുവനന്തപുരം- ഷൊർണ്ണൂർ വേണാട് സ്പെഷ്യൽ, എറണാകുളം-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്പെഷ്യൽ, ആലപ്പുഴ-കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് സ്പെഷ്യൽ, പുനലൂർ-ഗുരുവായൂർ-പുനലൂർ സ്പെഷ്യൽ, ഗുരുവായൂർ-തിരു.-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എന്നിവയുടെ സർവീസും ജൂൺ ഒന്നു മുതൽ 15വരെ റദ്ദാക്കിയിട്ടുണ്ട്.

മംഗളൂരു-തിരു. മലബാർ സ്പെഷ്യൽ ജൂൺ ഒന്നുമുതൽ 15വരെ, തിരു.-മംഗളൂരു സ്പെഷ്യൽ രണ്ടുമുതൽ 16വരെ, തിരു.-കണ്ണൂർ ജനശതാബ്ദി സ്പെഷ്യൽ രണ്ടുമുതൽ 14വരെ, കണ്ണൂർ-തിരു. ജനശതാബ്ദി മൂന്നു മുതൽ 15വരെ, ചെന്നൈ-ആലപ്പുഴ പ്രതിദിന സ്പെഷ്യൽ ജൂൺ ഒന്നു മുതൽ 15വരെ, ആലപ്പുഴ-ചെന്നൈ സ്പെഷ്യൽ രണ്ടു മുതൽ 16വരെ എന്ന ക്രമത്തിലും റദ്ദാക്കി.

പ്രതിവാര തീവണ്ടികളായ കൊച്ചുവേളി-മംഗളൂരു (അന്ത്യോദയ) സ്പെഷ്യൽ ജൂൺ 3, 5, 10, 12 തീയതികളിലും, മംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ 4, 6, 11, 13 തീയതികളിലും തിരു.-ചെന്നൈ സ്പെഷ്യൽ 5, 12 തീയതികളിലും ചെന്നൈ-തിരു. സ്പെഷ്യൽ തീവണ്ടി 6, 13 തീയതികളിലും സർവീസ് റദ്ദാക്കിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...