Vismaya News
Connect with us

Hi, what are you looking for?

NATIONAL

കടകൾ രാത്രി 8 മണി വരെ തുറക്കാം .

മുംബൈ: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുളള ജില്ലകളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത്.രാത്രി എട്ടുവരെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാം. ശനിയാഴ്ചകളിൽ ഇത് മൂന്നു മണിവരെയും, ഞായറാഴ്ചകളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രം.

എല്ലാ സർക്കാർ സ്വകാര്യ ഓഫീസുകളും പൂർണശേഷിയിൽ പ്രവർത്തിക്കാം.വ്യായാമത്തിനായി എല്ലാ പൊതുഉദ്യാനങ്ങളും കളിസ്ഥലങ്ങളും തുറക്കാം. യാത്ര ചെയ്യുന്ന സമയത്തെ തിരക്ക് ഒഴിവാക്കുന്നതിനായി ജോലി സമയത്തിൽ മാറ്റം കൊണ്ടുവരണം. വര്‍ക്ക് ഫ്രം ഹോം തുടരാം.

ജിം, യോഗ സെന്ററുകൾ, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാർലർ എന്നിവയ്ക്ക് എയർകണ്ടീഷൻ പ്രവർത്തിപ്പിക്കാതെ തുറക്കാം. രാത്രി എട്ടുമണി വരെ ഇവയ്ക്ക് തുറന്നുപ്രവർത്തിക്കാം. എന്നാൽ ശനിയാഴ്ചയിൽ മൂന്നുമണി വരെ മാത്രമായിരിക്കും അനുമതി. ഞായറാഴ്ച തുറക്കാൻ പാടില്ല .

അതേസമയം തിയേറ്ററുകൾ, നാടകശാലകൾ, ആരാധനാലയങ്ങൾ എന്നിവ തുറക്കാൻ അനുമതിയില്ല .ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി പിറന്നാൾ ആഘോഷം, മറ്റു സാമൂഹിക സാംസ്കാരിക പരിപാടികൾ, തിരഞ്ഞെടുപ്പ്, എന്നിവയ്ക്ക് നിയന്ത്രണം ഏർപെടുത്തിട്ടുണ്ട്. ജനങ്ങൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് തുടരണം. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കും.

കോലാപുർ, റായ്ഗഡ്, രത്നഗിരി, സിന്ധുദർഗ് എന്നീ ജില്ലകളിൽ കോവിഡ് സാഹചര്യങ്ങൾ ആശങ്കയുയർത്തുന്നതാണെന്നും,കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാത്ത പ്രദേശങ്ങളിലുളളവർ സഹകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ആവശ്യപ്പെട്ടിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...