Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

നിലയ്ക്കാമുക്കിൽ പ്രവർത്തനം നിലച്ച് ടേക്ക് എ ബ്രേക്ക്

വക്കം: ദിനവും നിരവധി ആളുകൾ കടന്നുപോകുന്ന നിലയ്ക്കാമുക്കിൽ വഴിയാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ടേക്ക് എ ബ്രേക്ക് പ്രവർത്തനം ആരംഭിച്ചത്. കളക്ടറുടെയും സംസ്ഥാന ശുചിത്വമിഷന്റെയും പഞ്ചായത്തിന്റെയും കൂടിയുളള സംയുക്ത സംരംഭമായിരുന്നു വക്കം പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച ടേക്ക് എ ബ്രേക്ക്. നിലയ്ക്കാമുക്ക് ചന്തയ്ക്ക് സമീപം പഞ്ചായത്ത് ഏറ്റെടുത്ത ഗവ: യു.പി.എസിലെ നാല് സെന്റ് സ്ഥലത്താണ് ഇതിനായി കെട്ടിടം പണിതത്. വഴിയാത്രക്കാർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ചായയോ ലഘുഭക്ഷണമോ കഴിക്കുന്നതിനുമായാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം നിർമ്മിച്ചത്. 2022ൽ നിർമ്മിച്ച കെട്ടിടം ഒ.എസ്. ആംബിക എം.എൽ.എയും അടൂർ പ്രകാശ് എം.പി.യും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ഒരുവ‍ർഷത്തോളം മാത്രമാണ് കെട്ടിടം പ്രവർത്തിച്ചത്. എന്നാൽ വിവിധ ഉദ്ദേശ്യങ്ങൾക്കായി തുടങ്ങിയ ഈ സംരംഭം ഇപ്പോൾ ഉദ്ദേശ്യലക്ഷ്യങ്ങൾ ഒന്നുമില്ലാതെ പൂട്ടിയനിലയിലാണ്. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ഈ കെട്ടിടം എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...