Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പ്രധാനമന്ത്രിയുടെ സുരക്ഷ റിപ്പോർട്ട് ചോർന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച: വിമര്‍ശനവുമായി വി. മുരളീധരൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ ഒരുക്കിയ പൊലീസ് സുരക്ഷയുടെ വിവരങ്ങൾ  ചോർന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലെന്നും വി. മുരളീധരൻ പറഞ്ഞു.

”ആഭ്യന്തര വകുപ്പിന്റെ അങ്ങേയറ്റത്തെ വീഴ്ചയാണ്. ഏറ്റവും ​ഗുരുതരമായ സംഭവമായിട്ടാണ് ഇതിനെ കാണേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണം. എങ്ങനെ ചോർന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ‌ സംസ്ഥാന മുഖ്യമന്ത്രി വ്യക്തമാക്കണം. കാരണം അദ്ദേഹമാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്നത്. അദ്ദേഹം ജനങ്ങളോട് വിശദീകരിക്കണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ, ഉറപ്പുവരുത്താനുള്ള നടപടികൾ അത് രഹസ്യമാക്കി വെക്കാൻ പോലും കഴിയാത്ത ഒരു സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നുള്ളത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. അതിനർത്ഥം കേരളത്തിന്റെ ആഭ്യന്തരവകുപ്പ് അങ്ങേയറ്റം കുത്തഴിഞ്ഞ അവസ്ഥയിലാണ് എന്നതാണ്.” വി മുരളീധരൻ വ്യക്തമാക്കി. 

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...