Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ബെംഗളുരു–മൈസുരു ദേശീയപാതയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച്‌ അപകടം, നെടുമങ്ങാട് സ്വദേശി ഉൾപ്പടെ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

തിരുവനന്തപുരം : ബംഗളുരു – മൈസുരു എക്സ്പ്രസ് വേയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച്‌ അപകടം, രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചുബംഗളൂരു: ബംഗളുരു- മൈസുരു എക്സ്പ്രസ് വേയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച്‌ രണ്ടു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു.നിലമ്ബൂര്‍ സ്വദേശി നിഥിൻ, നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ബംഗളുരുവില്‍ നിന്ന് മൈസുരുവിലേക്ക് വരികയായിരുന്ന ബൈക്ക് മൂന്നില്‍ പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടം. രണ്ടുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.മൈസുരു കാവേരി കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും. മൃതദേഹങ്ങള്‍ മൈസുരു കെ.ആര്‍. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...