Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

സ്വച്ഛത ഹി സേവ പരിപാടിയുമായി വർക്കല അയിരൂർ എം.ജി.എം മോഡൽ സ്കൂൾ

സ്വച്ഛത ഹി സേവ പരിപാടിയുമായി എം.ജി.എം മോഡൽ സ്കൂൾ ഗാന്ധിജയന്തിയോട് അനുബന്ധിച് രാജ്യത്തുടനീളം സംഘടിപ്പിച്ച സ്വച്ഛത ഹി സേവ ശുചിത്വ കർമ്മ പരുപാടിയിൽ വർക്കല അയിരൂർ എം. ജി. എം മോഡൽ സ്കൂൾ പങ്കാളികളായി.ഇലകമൺ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി സൂര്യ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ലൈജു, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മിലി,സ്കൂൾ മാനേജ്മെന്റ് കമ്മറ്റി അംഗം ഡോ.സജിത്ത് വിജയരാഘവൻ, ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ (റോവർ )പ്രവിൻ എസ്‌. ആർ ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സ്
സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ (കബ്സ്) ബിനുകുമാർ . സി തുടങ്ങിയവർ സംസാരിച്ചു.
സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ ഇലകമൺ ഗ്രാമപഞ്ചായത്തിൽ ശുചിത്വ പരിപാടികളിൽ പങ്കാളികളായി. ഉപയോഗശൂന്യമായി കിടന്ന വഴി സഞ്ചാരയോഗ്യമാക്കി മാറ്റുകയും ചെയ്തു. ചടങ്ങിൽ ഓഫീസ് സ്റ്റാഫ് സുനിൽ, സെക്യൂരിറ്റി സ്റ്റാഫ് രമ്യ ഹരിത കർമ്മ സേന പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു. പ്ലാസ്റ്റിക് മാലിന്യം പ്രകൃതിയിൽ നിന്നും തുടച്ചു മാറ്റുവാൻ പുതുതലമുറ ഉണർന്നു പ്രവർത്തിക്കുകയും സ്വന്തം വീടുകളിൽ തന്നെ വിദ്യാർത്ഥികൾ ബോധവൽക്കരണം നടത്തുകയും ചെയ്യുമെന്നും കേഡറ്റുകൾ ചടങ്ങിൽ പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...