Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

5ജി വന്നാൽ സർവനാശം; കോടതിയെ സമീപിച്ച് നടി ജൂഹി ചൗള

മുംബൈ: രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സാങ്കേതിക വിദ്യ (5ജി) നടപ്പാക്കുന്നതിനിടെ നടി ജൂഹി ചൗള കോടതിയിൽ. 5ജി നടപ്പാക്കുന്നതിലൂടെ പ്രകൃതിക്കും മനുഷ്യനും ഉണ്ടാവുന്ന പ്രശ്‌നങ്ങൾ പരിഗണിക്കണമെന്ന് ജൂഹി ഹർജിയിൽ പറഞ്ഞു. ഹർജി ഡെൽഹി ഹൈക്കോടതി നാളെ പരിഗണിക്കും.

താൻ സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. സാങ്കേതിക വിദ്യയുടെ എല്ലാ ഗുണവും താൻ അനുഭവിക്കുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പുതിയ സാങ്കേതിക വിദ്യ വരുമ്പോൾ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. റേഡിയോ വികിരണവും സെൽ ടവറുകളും മനുഷ്യന്റെ ആരോഗ്യത്തിനും സമൂഹത്തിനും ദോഷകരമാണെന്ന് വിശ്വസിക്കാൻ ധാരാളം കാരണങ്ങളുണ്ടെന്ന് ജൂഹി പറയുന്നു.

5ജി വരുന്നതോടെ മനുഷ്യനു മാത്രമല്ല ഒരു ജീവിക്കും ഒരു സമയവും വികിരണത്തിനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന പ്രചാരണങ്ങൾ സജീവുമാവുന്നതിനിടെയാണ് ജൂഹിയുടെ ഹർജി. 365 ദിവസവും 24 മണിക്കൂറും ഓരോ ജീവജാലവും വികിരണത്തിനു വിധേയമാവുമെന്നാണ് പ്രചാരണം നടത്തുന്നവർ പറയുന്നത്.

വികിരണം ഭൂമിക്കും ജീവജാലങ്ങൾക്കും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ എന്ന പഠനങ്ങൾ നടക്കുകയെന്നതു മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ജൂഹിയുടെ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...