Vismaya News
Connect with us

Hi, what are you looking for?

WORLD

ഇസ്രയേല്‍ ആക്രമണം: ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2450 ആയെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് സംഘര്‍ത്തില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 2450 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം. ആക്രമണത്തില്‍ 9,200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ 1,400 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും അറിയിച്ചു.

യുദ്ധം രൂക്ഷമായിരിക്കുന്ന ഗാസയിലേക്കുള്ള ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചുവെന്ന ഇസ്രയേലിന്റെ വാദം ഗാസ അധികൃതര്‍ സ്ഥിരീകരിച്ചില്ലെന്ന് ഞായറാഴ്ച റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.എന്നാല്‍ തെക്കന്‍ ഗാസയിലേക്കുള്ള ജലവിതരണം പുനസ്ഥാപിച്ചതായി ഇസ്രയേല്‍ ഊര്‍ജ മന്ത്രി ഇസ്രയേല്‍ കാട്സ് പറഞ്ഞു. ഇതിനു പിന്നാലെ ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചെന്ന് ഇസ്രയേല്‍ അറിയിച്ചതായി വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക്ക് സള്ളിവനും പറഞ്ഞിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...