Vismaya News
Connect with us

Hi, what are you looking for?

TECH

തട്ടിപ്പുകള്‍ വ്യാപകമാകുന്നു; ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യാം

ആധാര്‍ ഉപയോഗിച്ച് നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. ഫിംഗര്‍ പ്രിന്റ്, ആധാര്‍ നമ്പര്‍, ബാങ്കിന്റെ പേര് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. എന്നാല്‍ ഇനി മുതല്‍ ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ് സ്റ്റോറില്‍ നിന്നോ എംആധാര്‍എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. അടുത്തതായി രജിസ്റ്റര്‍ മൈ ആധാര്‍ കാര്‍ഡ് എന്ന ബട്ടണ്‍ ആപ്ലിക്കേഷന്റെ മുകള്‍ ഭാഗത്തായി കാണും അതില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം നാലക്ക പാസ് വേര്‍ഡും യൂസര്‍ ഐഡിയും നല്‍കി ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.

അതിനുശേഷം ആധാര്‍ നമ്പറും, സെക്യൂരിറ്റി കാപ്ച്ചയും നല്‍കണം. ആധാറുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി നല്‍കണം. അതോടെ ആധാര്‍ അക്കൗണ്ട് ഓപണാകും. അതില്‍ ബയോമെട്രിക് സെറ്റിംഗ്സിലെ ബയോമെട്രിക് ലോക്ക് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം ഒക്കെ ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ വീണ്ടും ഒരു ഒടിപി ലഭിക്കും. ഒടിപി നല്‍കി കഴിയുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യും. ഇതേ ആപ്ലിക്കേഷനില്‍ ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം ലോക്ക് ചെയ്യാനും അവസരമുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...