Vismaya News
Connect with us

Hi, what are you looking for?

SPORTS

ബാലന്‍ ദി ഓര്‍ പുരസ്‌കാരം: എട്ടാം തവണയും പുരസ്‌കാര തിളക്കത്തില്‍ മെസി

പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറിനുള്ള ബാലന്‍ ദി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. താരത്തിന്റെ എട്ടാം ബാലന്‍ ദി ഓര്‍ പുരസ്‌കാരമാണിത്. മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടിനെ പിന്തള്ളിയാണ് മെസി റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ബാഴ്‌സലോണയുടെ സ്പാനി,് താരം എയ്താന ബോണ്‍മാട്ടിയാണ് മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ഹാലന്‍ ഡു ഓര്‍ ഫെമിനിന്‍ കരസ്ഥമാക്കിയത്.

2022 ഫിഫ ഖത്തര്‍ ലോകകപ്പില്‍ മെസി അര്‍ജന്റീനയെ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. കഴിഞ്ഞ സീസണില്‍ 41 ഗോളുകളും 26 അസിസ്റ്റുകളുമാണ് മെസി നേടിയത്. 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് മെസി ബാലന്‍ ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമായിരുന്ന മെസി, 2023 ജൂലൈ 15 മുതല്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലാണ്.

മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗര്‍ഡ് മുള്ളര്‍ ട്രോഫി ഹാളണ്ടും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ന്റീന കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള മികച്ച താരം ജൂഡ് ബെല്ലിങ്ങാം ആണ്. ബ്രസീല്‍, റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയര്‍ സോക്രട്ടീസ് പുരസ്‌കാരം നേടിയപ്പോള്‍ 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സലോണ വനിതാ ടീമും പങ്കിട്ടു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...