Vismaya News
Connect with us

Hi, what are you looking for?

NATIONAL

ബി.ജെ.പിയ്ക്ക് വൻ നേട്ടം, മോദി തരംഗത്തിൽ രാഹുൽ ഔട്ട്

കോൺഗ്രസ്സിന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും ഏറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ഞായറാഴ്ച വോട്ടെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ്സ് തകർന്നടിഞ്ഞു കഴിഞ്ഞു. ഇനി മധ്യാപദേശ് , രാജസ്ഥാൻ , ചത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നത് ബി.ജെ.പിയാണ്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ്സ് നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നിരിക്കുന്നത്. പുറത്തു വരുന്ന കണക്കുകൾ പ്രകാരം, ഹിന്ദി ഹൃദയഭൂമിയിൽ നിന്നും കോൺഗ്രസ്സ് ഏതാണ്ട് പൂർണ്ണമായും തുടച്ചു നീക്കപ്പെട്ടു കഴിഞ്ഞു. ഈ അവസ്ഥയിൽ ബി.ജെ.പിക്കും മോദിക്കും ബദലാകാൻ , കോൺഗ്രസ്സിനും രാഹുൽ ഗാന്ധിക്കും കഴിയില്ലന്നു കൂടി ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യാ സഖ്യത്തിലെ പാർട്ടികളെ മാറ്റി നിർത്തി ഒറ്റയ്ക്ക് പരീക്ഷണത്തിന് മുതിർന്നതാണ് , കോൺഗ്രസ്സിന്റെ തോൽവിയുടെ കടുപ്പം വർദ്ധിപ്പിച്ചിരിക്കുന്നത്. സമാജ് വാദി പാർട്ടി – സി.പി.എം പാർട്ടികളെ അവഗണിച്ചതിനുള്ള തിരിച്ചടി കൂടിയാണിത്.

തെലങ്കാനയിൽ കോൺഗ്രസ്സിനെ തുണച്ചിരിക്കുന്നത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് എതിരായ ഭരണവിരുദ്ധ വികാരമാണ്. അതും കൂടി ലഭിച്ചില്ലങ്കിൽ , കോൺഗ്രസ്സിന്റെ പരാജയം പൂർണ്ണമാകുമായിരുന്നു. അധികാര മോഹികളുടെ കൂടാരമായതിനാൽ , ഒരു വിഭാഗം കൂറുമാറിയതിനാൽ കോൺഗ്രസ്സിനു ഭൂരിപക്ഷം കിട്ടുന്ന തെലങ്കാനയിൽ ഇനിയും ഒരു അട്ടിമറി സാധ്യത തള്ളിക്കളയാൻ കഴിയുകയില്ല.

നിയമസഭാ തിരഞ്ഞെടുപ്പു ചിത്രം നൽകുന്ന സൂചന ബി.ജെ.പിയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നൽകുന്നതാണ്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ എല്ലാം , മോദിയെ ആണ് ബി.ജെ.പി ഉയർത്തിക്കാട്ടിയിരുന്നത്. നാലിൽ മൂന്നിലും വിജയം നേടിയതിനാൽ , കേന്ദ്രത്തിൽ ബി.ജെ.പിയുടെ മൂന്നാം ഊഴത്തിനുള്ള സാധ്യതയാണ് വർദ്ധിച്ചിരിക്കുന്നത്.

ഇനി പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ മുന്നണിയ്ക്ക് ശക്തമായ ഒരു മത്സരം കാഴ്ചവയ്ക്കണമെങ്കിൽ പോലും , മറ്റു പ്രതിപക്ഷ കക്ഷികൾക്കു മുന്നിൽ വലിയ വിട്ടുവീഴ്ച കോൺഗ്രസ്സ് ചെയ്യേണ്ടി വരും. അതിന് കോൺഗ്രസ്സിനെയും രാഹുൽ ഗാന്ധിയെയും നിർബന്ധിതമാക്കുന്ന തിരഞ്ഞെടുപ്പ് ചിത്രമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

മധ്യപ്രദേശ്

ബിജെപി –  155

കോൺഗ്രസ്സ് – 73

ബി.എസ്.പി-1

മറ്റുള്ളവർ -1

രാജസ്ഥാൻ

ബി.ജെ.പി-112

കോൺഗ്രസ്സ്-70

ഐ.എന്‍.ഡി-9

ബി.എസ്.പി-3

മറ്റുള്ളവർ-2

ചത്തിസ്ഗഡ്

ബി.ജെ.പി -48

കോൺഗ്രസ്സ് -39

സി.പി.ഐ-1

മറ്റുള്ളവർ -1

തെലങ്കാന

കോൺഗ്രസ്സ് -64

ബി.എച്ച്‌.ആർ.എസ് -36

ബി.ജെ.പി -10

സി.പി.ഐ-1

മറ്റുള്ളവർ -2

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...