Vismaya News
Connect with us

Hi, what are you looking for?

Automobile

വാഹനങ്ങളിലെ വിൻഡ് ഷീൽഡുകൾ പ്രധാനം; സൂക്ഷിക്കാനുള്ള എളുപ്പ മാർഗങ്ങൾ നോക്കാം

വാഹനമോടിക്കുമ്പോൾ ഡ്രൈവറുടെ കാഴ്ച സുഗമമാവേണ്ടത് അത്യാവശ്യമാണ്. ഇതിനേറെ സഹായിക്കുന്ന ഒന്നാണ് വിൻഡ് ഷീൽഡ് അഥവാ വിൻഡ് സക്രീൻ. അതുകൊണ്ട് തന്നെ അവ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനവുമാണ്.

അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈർപ്പവും കൂടാതെ വാഹനങ്ങളിൽ നിന്നുള്ള പുകയും വിൻഡ് ഷീൽഡുകളെ മങ്ങലേൽപ്പിച്ചേക്കാം.

അതുകൊണ്ട് വിൻഡ് ഷീൽഡുകളെ കൃത്യമായി പരിപാലിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

സ്ഥിരമായി ഉപയോഗിക്കുന്ന വാഹനമാണെങ്കിൽ രണ്ടു മൂന്നു ദിവസത്തിൽ ഒരിക്കൽ വിൻഡ് ഷീൽഡ് വ‍ൃത്തിയാക്കുന്നതു നന്നായിരിക്കും. ചില്ലുകൾ വൃത്തിയാക്കുന്നതിനുള്ള പ്രത്യേക തരം തുണികൾ വിപണിയിൽ ലഭ്യമാണ് അവ ഉപയോഗിച്ച് വൃത്തിയാക്കുന്നതായിരിക്കും ഉത്തമം.

കൂടാതെ വിൻഡ് ഷീൽഡ് ക്ലീനിങ് ലായിനികളും ഉപയോഗിക്കുന്നതും നന്നായിരിക്കും. അവയൊന്നുമില്ലെങ്കിൽ വിൻഡ് സ്ക്രീനും ജനൽ ചില്ലുകളുമൊക്കെ വൃത്തിയാക്കാനുള്ള മികച്ച ഉപാധി നനഞ്ഞ പത്രക്കടലാസാണ്.

ഗ്ലാസുകൾ നന്നായി തുടച്ചു വൃത്തിയാക്കിയ ശേഷം ബാക്കിയാകുന്ന ജലം വൈപ്പർ ഉപയോഗിച്ചോ ഉണങ്ങിയ പത്രക്കടലാസ് കൊണ്ടോ നീക്കാവുന്നതാണ്.

ശരിയായി പ്രവർത്തിക്കാത്തതും വൃത്തിഹീനവുമായ വൈപ്പറുകൾ വിൻഡ്ഷീൽഡിൽ പോറൽ വീഴ്‌ത്താൻ സാധ്യതയുണ്ട്. അതിനാൽ മഴക്കാലത്തും മറ്റും വൈപ്പറുകൾ വൃത്തിയുള്ളതാണെന്നും പ്രവർത്തനക്ഷമമാണെന്നും പ്രത്യേകം ഉറപ്പാക്കുക.

വാഹനങ്ങളിലെ വൈപ്പറുകളുടെ ഉപയോഗം വിൻഡ് ഷീൽഡുകളുടെ കാര്യക്ഷമതയുമായി ബന്ധമുണ്ട്. യാത്ര തുടങ്ങുന്നതിനു മുൻപ് വൈപ്പറുകൾ വൃത്തിയാക്കുക. വിൻഡ് ഷീൽഡിൽ വീണുക്കിടക്കുന്ന ഇലകൾ മറ്റും മാറ്റിയതിനു ശേഷമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം വിൻഡ് ഷീൽഡുകളിൽ സ്‌ക്രാച്ച് വീഴാൻ കാരണമാകും.

കൂടാതെ വൈപ്പർ പ്രവർത്തിപ്പിക്കുന്നതിനു മുമ്പ് വിൻഡ് സ്‌ക്രീൻ വാഷർ ഉപയോഗിക്കണം. ഇതിനായി വിൻഡ് സ്‌ക്രീൻ വാഷർ ഫ്‌ളൂയിഡ് ടാങ്കിൽ സോപ്പ് ലായനിയോ ഷാംപുവോ ചേർക്കാവുന്നതാണ്. ഇതുവഴി വൈപ്പർ ഉപയോഗിക്കുമ്പോൾ വിൻഡ് സ്‌ക്രീനിൽ ഉണ്ടാകുന്ന പോറലുകൾ ഒഴിവാക്കാൻ സാധിക്കും.

കൂടാതെ വെയിലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ വൈപ്പറുകൾ ഉയർത്തിവയ്‌ക്കുവാൻ ശ്രദ്ധിക്കണം. ഇത് അവയുടെ പ്രവർത്തന കാലാവധി വർധിപ്പിക്കുകയും ഗ്ലാസുകൾ തകരാറാകാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...