Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ലോകേഷിന്റെ ‘ജി സ്‌ക്വാഡിന്റെ’ ആദ്യ ചിത്രം ‘ഫൈറ്റ് ക്ലബ്ബ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ നിര്‍മാണ കമ്പനിയായ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രമായ ‘ഫൈറ്റ് ക്ലബിന്റെ’ റിലീസ് റിലീസ് തീയതി പ്രഖ്യാപിച്ചു. ‘ഉറിയടി’ ഫെയിം വിജയ് കുമാര്‍ നായകനാവുന്ന ചിത്രം ഡിസംബര്‍ 16 നാണ് തീയേറ്ററുകളിലെത്തുന്നത്. ഇതോടനുബന്ധിച്ച് ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

വിജയ് കുമാറിന്റെ അസോസിയേറ്റ് ആയിരുന്ന അബ്ബാസ് എ റഹ്‌മത്ത് ആണ് ‘ഫൈറ്റ് ക്ലബ്’ സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം. ഫൈറ്റ് ക്ലബിന്റെ തിരക്കഥ നായകനായ വിജയ് കുമാറും സംവിധായകന്‍ അബ്ബാസ് എ റഹ്‌മത്തും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ലോകേഷ് തന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ചത്. ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രങ്ങള്‍ തന്റെ സുഹൃത്തുക്കളുടെയും അസിസ്റ്റന്റുമാരുടെയും ചിത്രങ്ങളായിരിക്കുമെന്നും ലോകേഷ് വ്യക്തമാക്കിയിരുന്നു.

ആക്ഷന് പ്രാധാന്യം നല്‍കിയെത്തുന്ന ചിത്രത്തില്‍ വിക്കി, അമ്രിന്‍ അബുബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടനം ഒരുക്കുന്നത്. വിജയ് കുമാര്‍ , മോനിഷ മോഹന്‍ മേനോന്‍ , അവിനാഷ് രഘുദേവന്‍ എന്നിവരാണ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2014 ചിത്രത്തിന്റെ തിരക്കഥ ആരംഭിച്ചിരുന്നതായി സംവിധായകന്‍ അബ്ബാസ് പറഞ്ഞു. പുതുതലമുറയുടെ ജീവിതത്തെ കുറിച്ചാണ് ചിത്രമെന്നും അബ്ബാസ് പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...