Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഏറ്റവും പുതിയ ചിത്രം അദൃശ്യ ജാലകങ്ങൾ ഒടിടി റിലീസിനൊരുങ്ങുന്നു

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം അദൃശ്യ ജാലകങ്ങൾ ഒടിടി റിലീസിനൊരുങ്ങുന്നു. ഡോ. ബിജു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്ലിനാണ്. ചിത്രം ഡിസംബർ എട്ട് മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ഇത് സംബിന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് ഒടിടി പ്ലാറ്റ്ഫോമോ അണിയറ പ്രവർത്തകരോ അറിയിച്ചിട്ടില്ല.

ടൊവിനോയുടെ വ്യത്യസ്ത ലുക്കിൽ എത്തുന്ന റിലീസിന് മുമ്പെ ശ്രദ്ധേയമായിരുന്നു. ചിത്രം രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശനം നടത്തിയിരുന്നു. ഈ കഴിഞ്ഞ നവംബർ 24ന് ചിത്രം തിയറ്ററുകളിൽ റിലീസായത്.

ഓഫ് ബീറ്റ് ചിത്രമായതിനാൽ അദൃശ്യ ജാലകങ്ങൾ എന്ന സിനിമയ്‌ക്ക് ബോക്സ്ഓഫീസിൽ കൂടുതൽ ചലനം സൃഷ്ടിക്കാനായില്ല. ഡോ ബിജു ഒരുക്കിയ ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. നിമിഷ സജയൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിൽ ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...