Vismaya News
Connect with us

Hi, what are you looking for?

HEALTH

തൈറോയ്ഡിന്റെ നില നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിക്കേണ്ട പഴങ്ങള്‍

ഇപ്പോള്‍ മിക്കവരിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്. തൈറോയ്ഡിന്റെ നില നിയന്ത്രിച്ചു നിര്‍ത്തേണ്ടത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മാറാത്ത ക്ഷീണം, ക്രമാതീതമായി ശരീരഭാരം വര്‍ധിക്കുക, ക്രമം തെറ്റിയുള്ള ആര്‍ത്തവം തുടങ്ങിയവയാണ് കണ്ടു വരുന്ന ലക്ഷണങ്ങള്‍.

കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണ്ണമായും പ്രതിരോധിച്ച് നിര്‍ത്താന്‍ കഴിയുന്ന ഒരു രോഗാവസ്ഥ കൂടിയാണിത്. തൈറോയ്ഡിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ചില പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും.

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി ഇനത്തില്‍പ്പെട്ട പഴങ്ങള്‍ വളരെ നല്ലതാണ്. എന്തെന്നാല്‍ ഇവ ആന്റിഓക്സിഡന്റുകളാല്‍ സമൃദ്ധമാണ്. തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഓക്സിഡേറ്റീസ് സ്ട്രെസ് കുറയ്‌ക്കാനും നീര്‍വീക്കം അകറ്റാനും ആന്റിഓക്സിഡന്റുകള്‍ ആവശ്യമാണ്. വിറ്റാമിനുകള്‍, മിനറലുകള്‍, നാരുകള്‍ എന്നിവ അടങ്ങിയ ബെറി പഴങ്ങള്‍ തൈറോയ്ഡിന്റെ ആരോഗ്യത്തിനു മികച്ചതാണ്.

തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രണത്തില്‍ പ്രധാനമാണ് വിറ്റാമിന്‍ ബി6. വാഴപ്പഴമത്തില്‍ വിറ്റാമിന്‍ ബി6 സമൃദ്ധമായി അടങ്ങിയിരിക്കുന്നതാണ് ഇത് കഴിക്കുന്നതും വളരെ നല്ലതാണ്. കിവിപ്പഴം വിറ്റാമിന്‍ സിയുടെ ഉറവിടാണ്. പ്രതിരോധ വ്യവസ്ഥ ശക്തമാക്കാനും ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യം ഉറപ്പാക്കാനും കിവി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ബ്രോമെലിന്‍ കൂടുതലുള്ള ഒരു പഴവര്‍ഗമാണ് പൈനാപ്പിള്‍. കൂടാതെ ഇതിലുള്ള വിറ്റാമിന്‍ സി, മാംഗനീസ് എന്നിവയെല്ലാം തൈറോയ്ഡിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോയില്‍ വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവയുമുണ്ട്. അതിനാല്‍ തൈറോയ്ഡിന്റെ ആരോഗ്യം നിലനിര്‍ത്താനായി അവക്കാഡോയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...