Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

കെ.ജി.എഫിന്റെ മൂന്നാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന് പ്രശാന്ത് നീല്‍

ബ്ലോക്ക് ബസ്റ്റര്‍ ചിത്രം കെ.ജി.എഫിന്റെ മൂന്നാം ഭാഗമുണ്ടാവുമെന്ന് ഉറപ്പുനല്‍കി സംവിധായകന്‍ പ്രശാന്ത് നീല്‍. തിരക്കഥ പൂര്‍ത്തിയായതായും യഷ് തന്നെയായിരിക്കും നായകനെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സംവിധായകനായി താനുണ്ടാവുമോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി കെ.ജി.എഫിന് തുടര്‍ ഭാഗങ്ങളുണ്ടാവുമെന്നും എന്നാല്‍ നായകന്‍ മാറിവരാന്‍ സാധ്യതയുണ്ടെന്നും നേരത്തേ ഒരഭിമുഖത്തില്‍ പ്രശാന്ത് നീല്‍ പറഞ്ഞിരുന്നു. 2019 ല്‍ പ്രശാന്ത് നീല്‍-യഷ് കൂട്ടുക്കെട്ടില്‍ വന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു കെ.ജി.എഫ്.  മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ഇതേ ടീം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തിയപ്പോള്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും കെ.ജി.എഫ് : ചാപ്റ്റര്‍ 2 മാറി.

നിലവില്‍ സലാര്‍-സീസ്ഫയര്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് പ്രശാന്ത് നീല്‍. ഈ മാസം 22ന് ‘സലാര്‍’ റിലീസ് ചെയ്യും. സലാറിന് ശേഷം താന്‍ ചെയ്യുന്ന ചിത്രമായിരിക്കും എന്‍.ടി.ആര്‍ 31. 2024 പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...