Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

തമിഴ് നടന്‍ റെഡിന്‍ കിംഗ്സ്ലി വിവാഹിതനായി; വധു നടി സംഗീത

തമിഴിലെ പ്രശസ്ത ഹാസ്യതാരം റെഡിന്‍ കിംഗ്സ്ലി വിവാഹിതനായി. സിനിമ-സീരിയല്‍ നടിയും മോഡലുമായ സംഗീതയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ കോലമാവ് കോകില എന്ന ചിത്രത്തിലൂടെയാണ് റെഡിന്‍ വെള്ളിത്തിരയില്‍ തുടക്കംകുറിച്ചത്. പിന്നീട് അങ്ങോട്ട് നെല്‍സന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു.

ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഡോക്ടറിലൂടെയാണ് താരം അറിയപ്പെട്ടു തുടങ്ങിയത്. ഹാസ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രകടനവും ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയുമാണ് റെഡിനെ സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കും പ്രിയങ്കരനാക്കിയത്.

ബീസ്റ്റ്, അണ്ണാത്തെ, കാത്തുവാക്കുല രണ്ട് കാതല്‍, പത്ത് തല, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ, മാര്‍ക് ആന്റണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നയന്‍താര നായികയായ അന്നപൂരണി, സതീഷ് നായകനായ കോണ്‍ജ്വറിങ് കണ്ണപ്പ എന്നീ ചിത്രങ്ങളിലാണ് റെഡിന്റെ അടുത്തിടെയായി ഇറങ്ങിയ ചിത്രങ്ങള്‍.

സണ്‍ ടിവിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ആനന്ദരാഗം എന്ന പരമ്പരയിലൂടെയാണ് സംഗീത ശ്രദ്ധേയയായത്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍, ഹേയ് സിനാമിക, വീട്ടില വിശേഷം, കപടധാരി എന്നീ ചിത്രങ്ങളിലും സംഗീത അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ ഇരുവര്‍ക്കും ആശംസകളുമായെത്തി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...