Vismaya News
Connect with us

Hi, what are you looking for?

TECH

ഉപഭോക്താക്കളുടെ ശ്രദ്ധയ്‌ക്ക്; ഗൂഗിള്‍ ക്രോം, എഡ്ജ് ബ്രൗസറുകളില്‍ സുരക്ഷാപ്രശ്‌നങ്ങള്‍: മുന്നറിയിപ്പുമായി സേര്‍ട്ട്-ഇന്‍

ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍).ഉപഭോക്താവിന്റെ കംപ്യൂട്ടറിലേക്ക് കടന്നുകയറാനും വിവരങ്ങള്‍ ചോര്‍ത്താനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കുന്ന പ്രശ്‌നങ്ങളാണിവയെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.
സിഐവിഎന്‍ 2023 0361 വള്‍നറബിലിറ്റി നോട്ടിലാണ് ഗൂഗിള്‍ ക്രോമിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സിഐവിഎന്‍ 20230362 ലാണ് എഡ്ജ് ബ്രൗസറുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്.

അടിയന്തിരമായി സുരക്ഷാ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സേര്‍ട്ട് ഇന്‍ നിര്‍ദേശിക്കുന്നത്. ഗൂഗിള്‍ ക്രോമിന്റെ വി120.0.6099.62 ലിനക്‌സ്, മാക്ക് വേര്‍ഷനുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും 120.0.6099.62/.63 വിന്‍ഡോസ് പതിപ്പുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. മൈക്രോസോഫ്റ്റ് എഡ്ജിന്റെ 120.0.2210.61 വേര്‍ഷന് മുമ്പുള്ളവ ഉപയോഗിക്കുന്നവരും ഭീഷണി നേരിടുന്നു.
കഴിഞ്ഞ ദിവസമാണ് സാംസങ്ങ് ഫോണിന്റെ ആൻഡ്രോയിഡ് പതിപ്പുകളായ 12,13,14 എന്നിവ ഉപയോഗിക്കുന്നവർക്ക് വലിയ സുരക്ഷാപ്രശ്‌നങ്ങൾ നേരിടിന്നു എന്ന മുന്നറിയിപ്പ് CERT നൽകിയത്. പലതരത്തിലുള്ള സാധ്യതകളാണ് ഹാക്കർമാർ സുരക്ഷാക്രമീകരണങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്നത്. ഏആർ ഇമോജി പോലുള്ള ആപ്ലിക്കേഷനുകൾ ഇതിന്റെ ഭാഗമായി ഉപയോഗിക്കപ്പെടുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...