Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

താടിയെടുക്കാത്തത് എന്താണെന്ന് ചോദ്യം; കാരണം ഇതാണ്, വ്യക്തമാക്കി മോഹന്‍ലാല്‍

മോഹൻലാൽ ഇപ്പോൾ ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും താടി വച്ച ലുക്കിലാണ് പ്രത്യക്ഷപ്പെടുക. വേഷവിധാനങ്ങള്‍ മാറുമ്പോഴും താടി എല്ലാ കഥാപാത്രങ്ങള്‍ക്കും ഉണ്ടായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് ഈ ഗെറ്റപ്പ് മാറ്റുന്നില്ലെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.

പുതിയ ചിത്രം നേരിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
രണ്ടു സിനിമകളുടെ കണ്ടിന്യുവിറ്റി കാരണമാണെന്നും താടി ഷേവ് ചെയ്യാൻ കഴിയാത്തതെന്നാണ് താരത്തിന്റെ മറുപടി. എമ്പുരാനും റാമും വരാനിരിക്കുകയാണ്. രണ്ടു ചിത്രങ്ങളിലും താടി ആവശ്യമുള്ളതുകൊണ്ടാണ് താടി എടുക്കാത്തതെന്നും മോഹൻലാൽ പറഞ്ഞു.

മീശപിരിക്കുന്ന ലാലേട്ടനെ ആരാധകർക്ക് ഇനി എന്ന് കാണാനാകും എന്ന ചോദ്യത്തിന് ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാനെന്ന് ജീത്തു ജോസഫിനെ ചൂണ്ടി മോഹന്‍ലാല്‍ പറയുന്നു. പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും, തമാശച്ചിരിയോടെ മോഹന്‍ലാല്‍ പറഞ്ഞവസാനിപ്പിക്കുന്നു.

അതേസമയം ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം നേരിന്‍റെ റിലീസ് ഡിസംബര്‍ 21 ന് ആണ്. വലിയ ഇടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്ന ചിത്രമാണിത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...