Vismaya News
Connect with us

Hi, what are you looking for?

NEWS

ബരാക്കുഡ; ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൗരോർജ ബോട്ട് നീറ്റിലിറക്കി

മസ്ഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡും കൊച്ചി ആസ്ഥാനമായ നവാൾട്ടും ചേർന്ന് വികസിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൗരോർജ്ജ ബോട്ട് നീറ്റിലിറക്കി. ‘ബരാക്കുഡ’ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ബോട്ട് പരിസ്ഥിതി സൗഹൃദ സമുദ്രഗതാഗതത്തിൽ പുതിയ ചുവടുവെപ്പാണ്.

ഒറ്റ ചാർജിൽ ഏഴുമണിക്കൂർ റേഞ്ച് നൽകുന്ന ബോട്ട് 12 നോട്ടിക്കൽ മൈൽ ഉയർന്ന വേഗവും നൽകുന്നുണ്ട്. 12 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിന് 14 മീറ്റർ നീളവും 4.4 മീറ്റർ വീതിയും ആണ് ഉള്ളത്. ശബ്ദം, കുലുക്കം, മലിനീകരണം എന്നിവയില്ലാതെ സഞ്ചരിക്കാവുന്ന ബോട്ടിൽ ഇരട്ട 50 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുകൾ, ഒരു മറൈൻ ഗ്രേഡ് എൽ എഫ് പി ബാറ്ററി, ആറു കിലോ വാട്ട് സോളാർ പവർ എന്നിവയും ഉൾപ്പെടുന്നു.

കടലിൽ ചാട്ടുളി പോലെ പായുന്ന മത്സ്യമായ ബരക്കുഡയുടെ(ശീലാവ് ) പേരാണ് ബോട്ടിന് നൽകിയിരിക്കുന്നത്. സൗരോർജ്ജ ബോട്ടുകളുടെ സാങ്കേതിക വിദ്യക്കും രൂപകൽപ്പനയ്‌ക്കും കാർബൺ വിമുക്ത സമുദ്രഗതാഗതത്തിനുമുള്ള അന്താരാഷ്‌ട്ര അംഗീകാരങ്ങൾ നേടിയ നവാൾട്ട് നിർമ്മാണ പങ്കാളിയായ ബോട്ടിന് നാല് മീറ്റർ ഉയരമുള്ള തിരമാലകളിലൂടെ വരെ സഞ്ചരിക്കാനാകും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...