Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

സലാര്‍ കാണാൻ ആഗ്രഹമുണ്ടോ? ആരാധകർക്ക് വമ്പർ ഓഫറുമായി യുവ താരം

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാകുന്ന ‘സലാർ’. ആദ്യ ഷോ കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഇപ്പോഴിതാ ആരാധകർക്ക് ഉ​ഗ്രൻ ഓഫറുമായി രം​ഗത്തെത്തിയിരിക്കുകയാണ് യുവതാരം നിഖിൽ സിദ്ധാർത്ഥ്.

ചിത്രത്തിന്റെ ആദ്യ ഷോ കാണുന്നതിനായി തിരഞ്ഞെടുക്കുന്ന100 ആരാധകർക്ക് സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുമെന്നാണ് നിഖില്‍ സിദ്ധാര്‍ത്ഥ് അറിയിച്ചിരിക്കുന്നത്. എക്സിലൂടെയാണ് സിദ്ധാർത്ഥ് ഇക്കാര്യം പങ്കുവെച്ചത്. സലാർ ആരാധകരുടെ ആവേശം കൂട്ടുകയാണ് സിദ്ധാർത്ഥിന്റെ പോസ്റ്റ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്.

ചിത്രത്തില്‍ പ്രഭാസിനൊപ്പം നിര്‍ണായക വേഷത്തിൽ പൃഥ്വിരാജ് എത്തുന്നതിനാല്‍ മലയാളികളും വലിയ ആവേശത്തിലാണ്. കഴിഞ്ഞ ദിവസമാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തിൽ ‘സലാർ’ ടിക്കറ്റുകളുടെ ബുക്കിം​ഗ് ആരംഭിച്ചത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...