Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഈ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നായ ‘ഫാലിമി’ ഒ.ടി.ടി.യിൽ

കൊച്ചി: കുടുംബ സദസുകൾക്ക് ചിരിയുടെ വിരുന്നുമായി ‘ഫാലിമി’ ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ . വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീർത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം ആ യാത്രയിലുടനീളം നേരിടുന്ന അനവധി വെല്ലുവിളികളും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളുമാണ് ഫാലിമിയിലൂടെ പ്രേക്ഷകരിലെത്തുന്നത്.

നിതീഷ് സഹദേവന്റെ സംവിധാനത്തിൽ, ബേസിൽ ജോസഫ് നായകനായും ജഗദിഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളുമായെത്തുന്ന ‘ഫാലിമി’ തീർച്ചയായും എല്ലാത്തരം പ്രേക്ഷർക്കും ഉൾക്കൊള്ളാനാവുന്ന ഒരു കുടുംബ ചിത്രമാണ്. ഓരോ കഥയും വളരെ സൂക്ഷ്മമായും ഹൃദയസ്പർശിയായും തന്റെ സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന സംവിധായകൻ നിതീഷ് സഹദേവിന്, കുടുംബബന്ധങ്ങളുടെ ശക്തിയും ഐക്യത്തിന്റെ പ്രാധാന്യവുമെല്ലാം ഉൾകൊള്ളുന്ന ‘ഫാലിമി’ എന്ന തന്റെ പുതിയ ചിത്രത്തിലൂടെയും അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ബേസില്‍, ജഗദീഷ്, മഞ്ജു പിള്ള എന്നിവരുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘ജയ ജയ ജയ ജയ ഹേയ്‍ക്ക് ശേഷം ചിയേഴ്‍സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്‍മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിര്‍മിച്ച ചിത്രമാണ് ‘ഫാലിമി’. രചനയും നിതീഷ് സഹദേവാണ്. ‘ഫാലിമി’യുടെ മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. ബേസില്‍ നായകനായെത്തിയ ഫാലിമി എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് പി സി സ്റ്റണ്ട്സ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...