Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മൂന്നാമത് അന്തര്‍ദേശീയ മൈസൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേള; മികച്ച സംവിധായകനായി ജി. പ്രജേഷ് സെന്‍

ബംഗളൂരു: മൂന്നാമത് അന്തര്‍ദേശീയ മൈസൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനായി ജി. പ്രജേഷ് സെന്‍. ‘ദ സീക്രട്ട് ഓഫ് വുമണ്‍’ എന്ന ചലച്ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വ്യത്യസ്ത സ്ത്രീകളുടെ ജീവിതവും ജീവിതപ്രതിസന്ധികളും പ്രമേയമായ പ്രജേഷിന്റെ ‘ദ സീക്രട്ട് ഓഫ് വുമണ്‍’ ഇന്നത്തെ സ്ത്രീജീവിതത്തിന്റെ പരിച്ഛേദമാണെന്ന് ജൂറി വിലയിരുത്തി.

സമാപന ചടങ്ങില്‍ കര്‍ണാടക ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബി.എ.എം.എ. ഹരീഷ് മുഖ്യാതിഥിയായി. നടിയായ രാമേശ്വരി വര്‍മ, ഇന്ദിര നായര്‍, സീനിയര്‍ ചേംബറിന്റെ അന്താരാഷ്‌ട്ര പ്രസിഡന്റ് പ്രീതം ഷേണോയ്, ദുര്‍ഗ പ്രസാദ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രജിത എന്നിവര്‍ പങ്കെടുത്തു. കന്നട, തെലുങ്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ചടങ്ങില്‍ പങ്കെടുത്തു.

ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമകളും ഹ്രസ്വചിത്രങ്ങളും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി. മികച്ച വിദേശ സിനിമ വിഭാഗത്തില്‍ റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത ‘കോലാഹലം’ തെരഞ്ഞെടുക്കപ്പെട്ടു. തോമസ് കെ. രാജു സംവിധാനം ചെയ്ത ‘ഓട്ടം’ മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടി. ‘കിറുക്കന്‍ ‘എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാംപാറ മികച്ച നടനായി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...