Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഷൈൻ ടോം, ദീക്ഷിത് ഷെട്ടി, ദർശന എന്നിവരെത്തുന്ന ‘ഒപ്പീസ്’ ആരംഭിച്ചു

ദീക്ഷിത് ഷെട്ടി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ‘ഒപ്പീസ്’ എന്ന ചിത്രത്തിന് തുടക്കമായി. പ്രശസ്ത സംവിധായകനായ സോജൻ ജോസഫ് തിരക്കഥയെഴുതി ഒരുക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ദർശന എസ്. നായർ തുടങ്ങിയവർ പ്രധാനവേഷങ്ങൾ ചെയ്യുന്നു.

‘ഒപ്പീസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഒരു പ്രൊഡക്ഷൻ ഹൗസ് കൂടി കടന്നുവരികയാണ്. നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രദ്യുമ്ന കൊല്ലേ​ഗലിന്റെ ആകർഷൺ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ ചിത്രത്തിലൂടെ മലയാളിത്തിലേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന്റെ ഔദ്യോ​ഗിക തുടക്കം കൊച്ചിയിൽ നടന്നു.

ഇന്ദ്രൻസ്, ലെന, ജോ ജോൺ ചാക്കോ, ജോയ് മാത്യ, പ്രമോദ് വെളിയനാട്, ബൈജു എഴുപുന്ന,അനുപ് ചന്ദ്രൻ,സഞ്ജയ് സിം​ഗ്, നിധീഷ് പെരുവണ്ണാൻ ,കോബ്രാ രാജേഷ്, ജൂബി. പി. ദേവ് , രാജേഷ് കേശവ്, നിവിൻ അ​ഗസ്റ്റിൻ, അൻവർ, ശ്രയാ രമേഷ്, വിജയൻ നായർ, മജീഷ് എബ്രഹാം, പ്രകാശ് നാരായണൻ, സജിതാ മഠത്തിൽ, വിനോദ് കുറുപ്പ്, ജീമോൻ, ജീജാ സുരേന്ദ്രൻ, ആൻ്റണി ചമ്പക്കുളം തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...