Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

എംജിആറിന് മുന്നിൽ ധ്യാനും പ്രണവും; ‘വർഷങ്ങൾക്ക് ശേഷം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പ്രണവ് മോ​ഹൻലാലും ധ്യാൻ ശ്രീനിവാസനും എത്തുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. പ്രണവ് മോ​ഹൻലാലും ധ്യാൻ ശ്രീനിവാസനും എംജിആറിന്റെ കട്ടൗട്ടിന് മുന്നിൽ ആവേശത്തോടെ നില്‍ക്കുന്നത് പോസ്റ്ററിൽ കാണാം.ധ്യാനിന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള പോസ്റ്റർ കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ, ആസിഫ് അലി തുടങ്ങിവര്‍ ചേർന്നാണ് പുറത്തിറക്കിയത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇന്ന് രാവിലെയാണ് പാക്കപ്പ് പറഞ്ഞത്. 40 ദിവസം നീണ്ടു നിന്ന ചിത്രീകരണമാണ് പൂര്‍ത്തിയായത്.ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...