Vismaya News
Connect with us

Hi, what are you looking for?

HEALTH

ഹൃദയാരോഗ്യത്തിന് ഉത്തമം; അറിയാം ഔഷധപ്രദമായ ചെറിയ ഉള്ളി കുറിച്ച്

നിറയെ പോഷകങ്ങളും ഔഷധഗുണങ്ങളുമുള്ള ഒന്നാണ് ചെറിയ ഉള്ളി. ചെറിയ ഉള്ളി ചേര്‍ത്ത് വിവിധതരം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഭക്ഷണ വിഭവങ്ങള്‍ക്ക് രുചി നല്‍കുന്നതിന് പുറമെ നിരവധി ആരോഗ്യഗുണങ്ങളാണ് ഇത് പ്രദാനം ചെയ്യുന്നത്. ലഘുചികിത്സയില്‍ ചെറിയ ഉള്ളി ധാരാളം ഉപയോഗപ്പെടുത്തിയിരുന്നു.

പ്രതിരോധശേഷിക്കായി കരുപ്പെട്ടിയും ചെറിയ ഉള്ളിനീരും ചേര്‍ത്ത് കുറുക്കി കുട്ടികള്‍ക്ക് നല്‍കുന്ന പതിവുതന്നെ ഉണ്ടായിരുന്നു. നവജാതശിശുവിനെ ത്വഗ്രോരോഗങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ ചെറിയ ഉള്ളി മാത്രം ചേര്‍ത്ത് മൂപ്പിച്ച വെളിച്ചെണ്ണ മതിയാകും. ഔഷധങ്ങള്‍ക്കൊപ്പം അര്‍ശസ് രോഗികളുടെ നിത്യഭക്ഷണത്തില്‍ ചെറിയ ഉള്ളി നെയ്യില്‍ മൂപ്പിച്ചോ, കറിയാക്കിയോ നല്‍കാം.

പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമായ ഇത് ഹൃദയാരോഗ്യത്തിനുത്തമമാണ്. ഹൃദ്രോഗം വന്നവര്‍ക്കും ചികിത്സയ്‌ക്കൊപ്പം 10 മില്ലിലിറ്റര്‍ ചെറിയ ഉള്ളി ചതച്ചെടുത്ത നീര് 25 മില്ലി ലിറ്റര്‍ മോരില്‍ച്ചേര്‍ത്ത് നിത്യഭക്ഷണത്തില്‍പ്പെടുത്താം. ദഹനശക്തിക്ക് ഉത്തമമായ ഇത് വാതരോഗങ്ങള്‍, പ്രമേഹം, ത്വഗ്രോഗങ്ങള്‍, അര്‍ശസ്, ക്ഷയം, നേത്രരോഗങ്ങള്‍ ഇവയിലെല്ലാം ഫലപ്രദമായി ഉപയോഗിക്കുന്നു. ഉള്ളിത്തണ്ടും പൂക്കളും ഔഷധയോഗ്യമാണ്. ഉള്ളിയുടെ പൂക്കളുടെ തനി നീര് നേത്രരോഗങ്ങളില്‍ ഔഷധമാക്കാറുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...