Vismaya News
Connect with us

Hi, what are you looking for?

Automobile

പെട്രോൾ കാറുകളുടെ മൈലേജ് ചാംപ്യൻ ആയി മാറാൻ പുത്തൻ സെലേറിയൊ

രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ എന്ന അവകാശവാദത്തോടെ പുത്തൻ സെലേറിയൊ പുറത്തിറക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഒരുങ്ങുന്നു. എൻട്രിലവൽ ഹാച്ച്ബാക്കായ സെലേറിയൊയുടെ പുതുതലമുറ മോഡലിന്റെ അരങ്ങേറ്റം അടുത്ത ബുധനാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നത്. ഓരോ ലീറ്റർ പെട്രോളിലും 2021 സെലേറിയൊ 26 കിലോമീറ്റർ ഓടുമെന്നാണു മാരുതി സുസുക്കി നൽകുന് സൂചന. ഇതോടെ പെട്രോൾ കാറുകളുടെ വിഭാഗത്തിലെ മൈലേജ് ചാംപ്യൻ ആയി മാറാൻ പുത്തൻ സെലേറിയൊയ്ക്കാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു

പുതിയ സെലേറിയൊയ്ക്കുള്ള ബുക്കിങ് മാരുതി സുസുക്കി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 11,000 രൂപ അഡ്വാൻസ് നൽകി വേണം 2021 സെലേറിയൊ ബുക്ക് ചെയ്യാൻ. ഇന്ധനക്ഷമതയേറിയ കാറുകളായിരുന്നു എക്കാലവും മാരുതി സുസുക്കി ഇന്ത്യയുടെ കരുത്ത്. അതുകൊണ്ടാവാം പെട്രോൾ വില കത്തിക്കയറുന്ന സാഹചര്യത്തിലും മാരുതി സുസുക്കിയുടെ പെട്രോൾ മോഡലുകളോടുള്ള ആഭിമുഖ്യത്തിൽ കാര്യമായ ഇടിവില്ലാത്തത്. പ്രീമിയം ഹാച്ച്ബാക്കുകളായ സ്വിഫ്റ്റും ബലേനൊയുമൊക്കെ ലീറ്ററിന് 24 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണു വാഗ്ദാനം ചെയ്യുന്നത്.

പുതുതലമുറ സെലേറിയൊയ്ക്കു കരുത്തേകുക ഒരു ലീറ്റർ, കെ 10 സി ഡ്യുവൽ ജെറ്റ് വി വി ടി(വേരിയബ്ൾ വാൽവ് ടൈമിങ്) പെട്രോൾ എൻജിനാവുമെന്നാണു സൂചന. മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതകളോടെയാവും കാറിന്റെ വരവ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...