Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഇനി എ. ടി.എം സേവനങ്ങൾക്ക് ചിലവേറും: ഓരോ ഇടപാടിനും​​ 21 രൂപവരെ നഷ്ടമാകും

ന്യൂ ഡെൽഹി: എ. ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി. ഇതോടെ എ.ടി.എം സേവനങ്ങൾക്ക്​ ഇനി ചിലവേറും. ​സൗജന്യ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന്​ ഈടാ​ക്കാം.

എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കൽ, ഡെബിറ്റ്​ -ക്രെഡിറ്റ്​ കാർഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ്​ നിരക്ക്​ ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ്​ പുതുക്കിയ നിരക്കുകൾ​ പ്രാബല്യത്തിൽ വരികയെന്ന്​ റിസർവ്​ ബാങ്ക്​ വിജ്ഞാപനത്തിൽ പറയുന്നു.

ഏഴുവർഷത്തിന്​ ശേഷമാണ്​ എ.ടി.എം സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുന്നത്​. 2014ലാണ്​ അവസാനമായി നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്​. ഇത്രയും കാലമായതിനാൽ തുക പുതുക്കേണ്ടത്​ അനിവാര്യമാണെന്നാണ്​ റിസർവ്​ ബാങ്കിന്‍റെ അഭിപ്രായം.

നിലവിൽ ഉപ​ഭോക്താക്കൾക്ക്​ ബാങ്ക്​ എ.ടി.എമ്മിൽനിന്ന്​ പരമാവധി അഞ്ചുതവണ ഇടപാടുകൾ സൗജന്യമായി നടത്താം. പരിധി കഴിഞ്ഞാൽ ഉപഭോക്താക്കളിൽനിന്ന്​ ഓരോ ഇടപാടിനും പരമാവധി 20 രൂപയെ വരെ ബാങ്കിന്​ ഈടാക്കാം.

മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കിൽ മെട്രോ നഗരങ്ങളിൽ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളിൽ അഞ്ചുതവണയും സൗജന്യ ഇടപാടുകൾ നടത്താം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...