Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പെഗാസസ് വിവാദത്തിൽ ഇളകിമറിഞ്ഞ് പാർലമെന്റിന്റെ ഇരു സഭകളും നാളത്തേക്ക് പിരിഞ്ഞു

ന്യൂ ഡെൽഹി: പെഗാസസ് വിവാദത്തിൽ ഇളകിമറിഞ്ഞ് പാർലമെന്റിന്റെ ഇരു സഭകളും. പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടർന്ന് രാജ്യസഭയിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം തടസ്സപ്പെട്ടു. വൈഷ്ണവിന്റെ കൈയിലിരുന്ന പ്രസംഗമെഴുതിയ കടലാസ് തൃണമൂൽ എംപി ശന്തനു സെൻ തട്ടിപ്പറിക്കുകയും സഭാ അധ്യക്ഷന്റെ നേർക്ക് എറിയുകയും ചെയ്തു.

പെഗാസസ് വിഷയത്തിൽ എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി ബഹളംവെച്ചതോടെ രണ്ടുതവണ ഇരു സഭകളും നിർത്തിവെച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യാൻ അംഗങ്ങൾക്ക് താൽപര്യമില്ലെന്നാണ് സഭയിലെ തർക്കങ്ങൾ കാണിക്കുന്നതെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. ബഹളത്തെ തുടർന്ന് സഭ നാളത്തേക്ക് പിരിഞ്ഞു.

ലോക്സഭയിൽ ശക്തമായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തര വേളയ്ക്കിടെ സഭ നിർത്തിവെക്കേണ്ടിവന്നു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ വന്നതോടെയാണ് സ്പീക്കർ ഓം ബിർള സഭ നിർത്തിവെച്ചത്.

കാർഷിക നിയമങ്ങൾക്കെതിരേ കോൺഗ്രസ്, അകാലിദൾ എംപിമാർ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. പെഗാസസ് വിഷയമുയർത്തി തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ സ്പീക്കറുടെ പോഡിയത്തിന് സമീപം തടിച്ചുകൂടി പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

തുടർന്ന് ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഉറപ്പുനൽകി. രാജ്യസഭയിൽ കൊറോണ സംബന്ധിച്ച വിഷയങ്ങൾ ചർച്ചചെയ്യുന്നുണ്ട്. ഇവിടെ ഏതു വിഷയവും ചർച്ചചെയ്യാൻ തയ്യാറാണ്. ചോദ്യോത്തര വേള ഓരോ മെമ്പർമാരുടെയും അവകാശമാണ്, പ്രഹ്ലാദ് ജോഷി പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...