Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കൊടകര കുഴല്‍പ്പണ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും.

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ക്രിമിനല്‍ സംഘം തട്ടിയെടുത്ത പണം. ഇരുന്നൂറംഗ സാക്ഷിപ്പട്ടികയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തൊന്‍പതു നേതാക്കള്‍ ഉണ്ട്.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര ദേശീയപ്പാതയില്‍ ക്രിമിനല്‍സംഘം തട്ടിയെടുത്ത മൂന്നരക്കോടി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്കുള്ള തുകയാണെന്ന് പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത്തിരണ്ടംഗ ക്രിമിനല്‍ സംഘമാണ് പണം കവര്‍ന്നത്. ഇവര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം തയാറാക്കിയത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പത്തൊന്‍പതു ബി.ജെ.പി. നേതാക്കള്‍ സാക്ഷികളാകും. ബി.ജെ.പി. നേതാക്കളുടെ മൊഴി കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി വരണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കള്ളപ്പണ അന്വേഷിക്കാന്‍ കേരള പൊലീസിന് പരിമിതികളുണ്ടെന്നും കോടിതയെ ബോധിപ്പിക്കും. അതേസമയം, കവര്‍ച്ചാക്കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളാകില്ല. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായ മൂന്നരക്കോടി ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന വിവരം ഡ്രൈവറുടെ സഹായി മുഖേന ക്രിമിനല്‍സംഘം അറിഞ്ഞെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ ക്രിമിനല്‍ സംഘങ്ങള്‍ ഈ പണം തട്ടിയെടുക്കാന്‍ ഒന്നിച്ചെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ഞായറാഴ്ചയ്ക്കു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ്, കുറ്റപത്രം വേഗം സമര്‍പ്പിക്കുന്നത്. തൃശൂരിലെ പ്രമുഖ അഭിഭാഷകനായ എന്‍.കെ.ഉണ്ണികൃഷ്ണനാണ് കൊടകര കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍. ജിഷ കേസ്, കൂടത്തായ് തുടങ്ങി കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ എന്‍.കെ.ഉണ്ണികൃഷ്ണന്‍ പ്രോസിക്യൂട്ടറായിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...