Vismaya News
Connect with us

Hi, what are you looking for?

NATIONAL

പൊതുറോഡിൽ വച്ച് കയറിപ്പിടിച്ച യുവാവിനെ കൈകാര്യം ചെയ്ത് യുവതി; വീഡിയോ പുറത്ത്

ആസാം:പലപ്പോഴും തങ്ങള്‍ക്കെതിരായ അതിക്രമത്തോട് വേഗത്തില്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാറില്ല. കായികമായി പിന്നിലാണെന്ന ആത്മവിശ്വാസക്കുറവ് തന്നെയാണ് ഇതിന് പിന്നിലെ കാരണം. എന്നാല്‍ അല്‍പമൊന്ന് മനസ് വച്ചാല്‍ ഈ പ്രശ്‌നത്തെ ഒരു പരിധി വരെയെങ്കിലും മറികടക്കാന്‍ സ്ത്രീകള്‍ക്കാകും.അത് തെളിയിക്കുന്നൊരു വീഡിയോ ആണ് അസമിലെ ഗുവാഹത്തിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്.റോഡില്‍ വച്ച് പരസ്യമായി തന്നെ കയറിപ്പിടിച്ചയാളെ യുവതി കൈകാര്യം ചെയ്യുന്നതാണ് വീഡിയോ. ഇതെക്കുറിച്ച് പിന്നീട് യുവതി തന്നെ വിശദമായി ഫേസ്ബുക്കില്‍ എഴുതുകയും ചെയ്തു.വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ച അപരിചിതന്‍ പെട്ടെന്ന് തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്നും ആ നിമിഷത്തില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയെങ്കിലും വൈകാതെ തന്നെ മനോധൈര്യം വീണ്ടെടുത്ത് താന്‍ അയാളെ കൈകാര്യം ചെയ്‌തെന്നും യുവതി പറഞ്ഞു.സ്‌കൂട്ടറില്‍ പിടിച്ചുനിര്‍ത്തി, അയാളെ പോകാന്‍ അനുവദിക്കാതെ തടയുകയാണ് യുവതി ചെയ്തത്. തുടര്‍ന്ന് വണ്ടിയില്‍ നിന്ന് ബലമായി അയാളെ പിടിച്ച് താഴെയിറക്കുകയും വണ്ടി അടുത്തുള്ള ഓടയിലേക്ക് ചവിട്ടിയിടുകയും ചെയ്തു. ഇതിന് ശേഷം ഇയാളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ഇനിയും ഇത്തരക്കാരെ വെറുതെ വിട്ടാല്‍ അവര്‍ എത്രയോ സ്ത്രീകളെ ഈ രീതിയില്‍ അപമാനിക്കുമെന്നും അത് തടയാനാണ് താന്‍ സമയോചിതമായി പ്രതികരിച്ചതെന്നും യുവതി പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങള്‍ വ്യാപകമായി നടക്കുന്നൊരു വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ ഇത്രത്തോളം ധൈര്യം നേടേണ്ടതുണ്ടെന്നും നിരവധി പേര്‍ നിരവധി പേര്‍പറയുന്നു.പ്പെടുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...