Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വാക്സിനുകളുടെ മിശ്രിത പരീക്ഷണം മികച്ച ഫലമാണ് കാഴ്ചവെച്ചതെന്ന് ഐ.സി.എം.ആർ

ന്യൂ ഡെൽഹി: കോവാക്സിൻ- കോവിഷീൽഡ് വാക്സിനുകളുടെ മിശ്രിത പരീക്ഷണം മികച്ച ഫലമാണ് കാഴ്ചവെച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.). ഉത്തർപ്രദേശിൽ അബദ്ധത്തിൽ രണ്ടുവാക്സിനുകൾ ലഭിച്ച 18 വ്യക്തികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

അഡിനോവൈറസ് വെക്ടർ വാക്സിന്റെയും ഹോൾ വിറിയൺ ഇനാക്ടിവേറ്റഡ് കൊറോണ വൈറസ് വാക്സിന്റെയും സംയുക്തം നൽകുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും പഠനത്തിൽ പറയുന്നു.

ഒരേ വാക്സിന്റെ തന്നെ രണ്ടുഡോസുകൾ നൽകുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ പിന്തുടർന്നത്. എന്നാൽ വാക്സിൻ യജ്ഞത്തിനിടെ ഉത്തർപ്രദേശിൽ 18 പേർക്ക് അബദ്ധത്തിൽ രണ്ടു വാക്സിനുകളുടെയും ഡോസുകൾ നൽകി. അതായത് ആദ്യ ഡോസ് കോവിഷീൽഡ് കുത്തിവെച്ചവർക്ക് രണ്ടാമത്തെ തവണ കോവാക്സിനാണ് നൽകിയത്. ഇതേത്തുടർന്നാണ് പഠനം നടത്തിയത്.

ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരേ രണ്ടു വ്യത്യസ്ത വാക്സിനുകളുടെ ഡോസുകൾ ലഭിച്ചവർക്ക് പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ഇത് കൊറോണ പ്രതിരോധം കുറേക്കൂടി ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ചില വാക്സിനുകൾ നേരിടുന്ന ക്ഷാമം പരിഹരിക്കാനും ഇത് സഹായിക്കും. തന്നെയുമല്ല വാക്സിൻ സംബന്ധിച്ച് ജനങ്ങളുടെ മനസ്സിൽ നിലനിൽക്കുന്ന ആശങ്ക ദുരീകരിക്കാനും സാധിക്കും., പഠനത്തിൽ പറയുന്നു.

അതേസമയം സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക നിർദേശം നൽകുന്നത് വരെ സ്വയമേവ രണ്ടുവാക്സിനുകളുടെ ഡോസുകൾ സ്വീകരിക്കരുതെന്നും നിർദേശമുണ്ട്.

കഴിഞ്ഞ മാസമാണ് ഡിസിജിഐ വിദഗ്ധ പാനൽ വാക്സിനുകളുടെ മിശ്രിത പരീക്ഷണത്തിന് ശുപാർശ ചെയ്യുന്നത്. ഇത്തരം പരീക്ഷണം നടത്തുന്നതിനായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് അനുമതി തേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ശുപാർശ.

ഒരു വ്യക്തിക്ക് രണ്ടു വാക്സിനുകളുടെയും ഓരോ ഡോസ് വീതം നൽകാൻ കഴിയുമോ എന്ന് തിട്ടപ്പെടുത്തുന്നതിന് വേണ്ടിയാണ് പഠനം നടത്തുന്നതെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിലെ വിദഗ്ധസമിതി പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...