Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

മോഷ്ടിച്ച്‌ കടത്തിക്കൊണ്ടുവന്ന ജീപ്പ് നിയന്ത്രണം തെറ്റി വഴിയരികിലെ കടയിലേക്ക് ഇടിച്ചുകയറി

കുളത്തൂര്‍: മോഷ്ടിച്ച്‌ കടത്തിക്കൊണ്ടുവന്ന ജീപ്പ് നിയന്ത്രണം തെറ്റി വഴിയരികിലെ കടയിലേക്ക് ഇടിച്ചുകയറി. കഴക്കൂട്ടം – ആക്കുളം ദേശീയപാതയില്‍ ആറ്റിന്‍കുഴി ബൈപ്പാസ് ജംഗ്ഷന് സമീപം ഹാജി അലി എന്ന ജ്യൂസ് കടയിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്. അപകടത്തില്‍ വന്‍ നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല.

വെള്ളിയാഴ്ച രാത്രി 12.30നായിരുന്നു അപകടം. ജീപ്പ് ഇടിച്ചുകയറി കടയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാലുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ പി.എം. മുജീബ് പറഞ്ഞു. അപകടം നടന്നയുടനെ ജീപ്പ് ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇയാള്‍ക്ക് പരിക്കേല്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു.

സമീപത്തെ ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും ഇയാളെപ്പറ്റി വിവരമൊന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. വാഹനം കടയിലേക്ക് ഇടിച്ച്‌ കയറുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പാണിതെന്നും മോഷ്ടിച്ച്‌ കടത്തുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം നടക്കുന്ന ഇവിടെ മതിയായ സൂചനാ ബോര്‍ഡുകളില്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരക്കെ ആക്ഷേപമുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പച്ചക്കറിയുമായെത്തിയ തമിഴ്നാട് ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...