അബുദാബി: ഇൻഡിഗോ വിമാനങ്ങൾക്ക് യു എ ഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പിൻ വലിച്ചു. യാത്രക്കാരെ ബാധിക്കും എന്നതിനാലാണ് യു എ ഇ അധികൃതർ ഇപ്പോൾ വിലക്ക് പിൻവലിച്ചത്.
നാളെ മുതൽ യു എ ഇ യിലേക്ക് വിമാന സർവീസ് പുനരാരംഭിക്കും എന്ന് ഇൻഡിഗോ അറിയിച്ചു.
റാപിഡ് പി സി ആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനു ഒരാഴചത്തേക്ക് യു എ ഇ ഇൻഡിഗോയ്ക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.
48 മണിക്കൂറിനിടെയുള്ള പിസിആര്‍ ടെസ്റ്റിനു പുറമേ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പിസിആര്‍ ടെസ്റ്റ് കൂടി വേണം എന്നാണ് യുഎഇയുടെ ചട്ടം.
You must be logged in to post a comment Login