Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കർഷകർക്ക് സമരം ചെയ്യാൻ അവകാശമുണ്ട്; എന്നാൽ വഴി മുടക്കരുത്: സർക്കാർ പരിഹാരം കാണണമെന്ന് സുപ്രീം കോടതി

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാർ പാസ്സാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ വഴി മുടക്കിക്കൊണ്ടുള്ള സമരങ്ങൾ നടത്താൻ അനുവാദമില്ലെന്ന് കോടതി വ്യക്തമാക്കി. സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലിക അവകാശമാണെന്നും കോടതി വ്യക്തമാക്കി.

കർഷകരുടെ സമരവും പ്രതിഷേധവും കാരണമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ കേന്ദ്ര സർക്കാർ പരിഹാരം കാണണമെന്നും കോടതി നിർദേശിച്ചു. കർഷകരുടെ സമരം കാരണം ഡെൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുവെന്നും നഗരത്തിലെ പല വഴികളും തടസ്സപ്പെടുന്നുവെന്നും കാണിച്ച് നോയിഡ സ്വദേശി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കേന്ദ്ര സർക്കാർ നിയമം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചുള്ള കർഷകരുടെ സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. പല ഘട്ടങ്ങളിലും റോഡ് ഉപരോധവും നടന്നിരുന്നു. ഇതേത്തുടർന്നാണ് പരാതിക്കാരൻ പൊതുതാത്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...