Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കൊറോണ പ്രതിസന്ധി നേരിടുന്ന ഇൻഡൊനീഷ്യയ്ക്ക് സഹായവുമായി ഇന്ത്യ

ന്യൂഡെൽഹി: കൊറോണ പ്രതിസന്ധി നേരിടുന്ന ഇൻഡൊനീഷ്യയ്ക്ക് സഹായവുമായി ഇന്ത്യ. 10 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇന്ത്യ ഇൻഡൊനീഷ്യയിലേക്ക് എത്തിച്ചു.

ഇൻഡൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്കാണ് ഓക്സിജൻ എത്തിച്ചത്. ഐഎൻഎസ് ഐരാവത് ഉപയോഗിച്ചാണ് ഓക്സിജൻ കൊണ്ടു പോയത്. കൊറോണ പ്രതിസന്ധി നേരിടുന്ന ഇൻഡൊനീഷ്യയിലേക്ക് നേരത്തേയും ഓക്സിജനുകളും മറ്റു സഹായങ്ങളും ഇന്ത്യ നൽകിയിരുന്നു. ജുലായ് മാസത്തിൽ 100 മെട്രിക് ടൺ ഉൾക്കൊള്ളുന്ന 5 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകളും 300 ഓക്സിജൻ കോൺസെന്ട്രേറ്ററുകളും രാജ്യത്ത് നിന്ന് ഇൻഡൊനീഷ്യയിലേക്ക് അയച്ചിരുന്നു.

ഇൻഡൊനീഷ്യൻ സർക്കാരിന്റെ ആവശ്യാർത്ഥം 10 കണ്ടയ്നർ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐഎൻഎസ് ഐരാവത് ജക്കാർത്തയിലെ തൻജുങ് പ്രിയോക് പോർട്ടിൽ എത്തി. നാവിക സേന പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം 9,604 കൊറോണ കേസുകളാണ് തിങ്കളാഴ്ച ഇൻഡൊനീഷ്യയിൽ റിപ്പോർട്ട് ചെയ്തത്. 842 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായിട്ടാണ്ഇൻഡൊനീഷ്യയിൽ കൊറോണ കേസുകളുടെ എണ്ണം പതിനായിരത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരുമാസക്കാലത്തിനിടെ പ്രതിദിന കൊറോണ കണക്കിൽ ആയിരത്തിന് താഴെ കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ഇതാദ്യമായാണ്.

നിലവിൽ രാജ്യത്ത് കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. റെസ്റ്റോറന്റുകളും മാളുകളും ജക്കാർത്തയിലെ ചില ആരാധനാലയങ്ങളും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...