Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

കടയ്ക്കാവൂർ: സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിക്ക് നേരെ അതിക്രമം നടത്തിയ നിരവധി കേസുകളിലെ പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ശാർക്കര, പൂത്തുറ, അഞ്ചുകടവ് പാലത്തിന് സമീപം ദിനീഷ് ഭവനിൽ ദിനേശിനെ( 26)യാണ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 23 ന് തീയതി രാത്രി എട്ടു മുപ്പതിന് കടയ്ക്കാവൂരിലേക്കുള്ള വീട്ടിലേക്ക് ഭർത്താവിനോടൊപ്പം സഞ്ചരിച്ചു വന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് ക്ഷേത്രത്തിനു സമീപം വെച്ച് യുവതിയെ അശ്ലീലം പറയുകയും കടന്നുപിടിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, ആറ്റിങ്ങൽ തുടങ്ങിയ സ്റ്റേഷനുകളിൽ അടിപിടി കേസ്,കഞ്ചാവ് കേസ് എന്നിവ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

കടയ്ക്കാവൂർ എസ്എച്ച്ഒ അജേഷിൻറെ നേതൃത്വത്തിൽ എസ്ഐമാരായ നസീറുദ്ദീൻ, മാഹിൻ, മനോഹർ, എഎസ്ഐമാരായ രാജീവ്,ശ്രീകുമാർ, സീനിയർ സിവിൽ പോലീസുകാരായ ജ്യോതിഷ്, ബാലു, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...