Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

മൈസൂരു കൂട്ടബലാത്സംഗ കേസ്: പ്രതികൾ മുമ്പും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതായി പോലീസ്

മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതികൾ മുമ്പും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതായി പോലീസ്. പ്രതികളെ എ.സി.പി.ശശിധറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. അതിനിടെ, മൈസൂരു കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്തുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

ചാമുണ്ഡിമലയടിവാരത്തെ വിജനമായ സ്ഥലങ്ങളിൽ സമയം ചെലവഴിക്കാനെത്തുന്ന കമിതാക്കളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നു. മൈസൂരുവിലെ ബന്ദിപ്പാളയ എ.പി.എം.സി. യാർഡിൽ പ്രവർത്തിക്കുന്ന പ്രതികൾ ജോലി കഴിഞ്ഞ് മദ്യപിച്ച ശേഷമാണ് മലയടിവാരത്തെത്തിയിരുന്നത്. പുരുഷൻമാരെ ഭീഷണിപ്പെടുത്തിയശേഷം ഒപ്പമുള്ള സ്ത്രീകളെ ഉപദ്രവിക്കുകയായിരുന്നു രീതി. പണവും മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കളും കവരും. കൃത്യം നടത്തിയശേഷം ചരക്കുവാഹനങ്ങളിൽ തമിഴ്നാട്ടിലേക്ക് പോവാറാണ് പതിവ്.

പീഡനത്തിനിരയായവർ ഭീതിയും അപമാനവും ഭയന്ന് പോലീസിൽ പരാതിനൽകാത്തത് കൃത്യം ആവർത്തിക്കാൻ പ്രതികൾക്ക് ധൈര്യം നൽകിയതെന്ന് പോലീസ് പറഞ്ഞു. മലയടിവാരത്ത് പോലീസ് പട്രോളിങ് ഇല്ലാത്തതും സഹായകമായി. കമിതാക്കൾക്ക് പുറമേ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണുകളും ഇവർ മോഷ്ടിച്ചിരുന്നു. പ്രതികളെ വൈകാതെ സ്ഥലത്തത്തിച്ച് തെളിവെടുപ്പ് നടത്തും. കൂട്ടബലാത്സംഗക്കേസിൽ ഭൂപതി, ജോസഫ്, മുരുകേശൻ, അരവിന്ദ്, 17 വയസ്സുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അജ്ഞാത കേന്ദ്രത്തിൽ ചോദ്യംചെയ്യുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...