Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

രാജ്യസഭ മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനുമായ ചന്ദന്‍ മിത്ര അന്തരിച്ചു

ന്യൂഡെൽഹി: രാജ്യസഭ മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനുമായ ചന്ദന്‍ മിത്ര അന്തരിച്ചു. 65 വയസായിരുന്നു. ബുധനാഴ്ച രാത്രി ഡെൽഹിയിലായിരുന്നു അന്ത്യം. പിതാവ് മരണപ്പെട്ടുവെന്നും കുറച്ചുകാലമായി അദ്ദേഹം ആരോഗ്യ വിഷമതകള്‍ അനുഭവിച്ചിരുന്നുവെന്നും മകന്‍ കുശാന്‍ മിത്ര ട്വീറ്റ് ചെയ്തു.

ഇംഗ്ലീഷ് ദിനപത്രമായ ദ പയനിയറിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരുന്നു. ഈ വര്‍ഷം ജൂണില്‍ പയനിയറിന്റെ പ്രിന്റര്‍ പ്രസാധക സ്ഥാനം രാജിവെച്ചിരുന്നു.

2003 ആഗസ്റ്റ് മുതല്‍ 2009 വരെ നാമനിര്‍ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായിരുന്നു അദ്ദേഹം. പിന്നീട് 2010 ജൂണില്‍ മധ്യപ്രദേശില്‍നിന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു.

2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു മിത്ര.  ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ചന്ദന്‍ മിത്ര. മിത്രയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചിച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...